Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാന്‍ ഊരകം (പ്രസിഡന്റ്), നൗഷാദ് കോര്‍മത്ത് (ജനറല്‍ സെക്രട്ടറി), ശഫീഖ് കിനാലൂര്‍ (ട്രഷറര്‍), ഷിബു ഉസ്മാന്‍ (ചീഫ് കോ ഓര്‍ഡിനേറ്റര്‍), ജയന്‍ കൊടുങ്ങല്ലൂര്‍ (വൈസ് പ്രസിഡന്റ്), ഹാരിസ് ചോല (ജോ. സെക്രട്ടറി), ജലീല്‍ ആലപ്പുഴ (വെല്‍ഫയര്‍ കോ ഓര്‍ഡിനേറ്റര്‍), ഷംനാദ് കരുനാഗപ്പള്ളി (ഇവന്റ്), അഫ്താബ് റഹ്മാന്‍ (അക്കാദമിക്), നൗഫല്‍ പാലക്കാടന്‍ (സാംസ്‌കാരികം), ഉബൈദ് എടവണ്ണ (മുഖ്യരക്ഷാധികാരി), അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തുർ, നജീം കൊച്ചുകലുങ്ക്, വി.ജെ നസ്‌റുദ്ധീൻ (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികള്‍.

അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വി.ജെ നസ്‌റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉബൈദ് എടവണ്ണ ഉദ്ഘാടനം ചെയ്തു. അക്ബര്‍ വേങ്ങാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും നൗഫല്‍ പാലക്കാടന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഷ്‌റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക്, നൗഷാദ് കോര്‍മത്ത്, ഷംനാദ് കരുനാഗപ്പള്ളി, ജലീല്‍ ആലപ്പുഴ, അഫ്താബ് റഹ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഹാരിസ് ചോല, നാദിര്‍ഷാ റഹ്മാന്‍, മുജീബ് താഴത്തേതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top