റിയാദ്: മലബാര്‍ വില്ല പ്രവാസി കൂട്ടായ്മ തൊണ്ണൂറാമത് സൗദി ദേശീയ ദിനം ആഘോഷിച്ചു. റിയാദ് വാദി നമാറില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ഉബൈദ് കാവുംപുറം, ഹമീദ് കല്ലകഞ്ചേരി, മുസ്തഫകണ്ണൂര്‍, മുജീബ് തിരുന്നാവായ എന്നിവര്‍ സൗദിയിലെ പ്രവാസം പിന്നിട്ട വഴികള്‍ പങ്കുവെയ്യു. അഷ്‌റഫ് ടി.ടി വേങ്ങര നേതൃത്വം നല്‍കി.
ഉസ്താദ് ശംസുദ്ധീന്‍ വളാഞ്ചേരി ഇന്തോ അറബ് വാണിജ്യ സാംസ്‌കാരികത സംബന്ധിച്ച പ്രഭാഷണം നടത്തി. നാഫി, ഷമീര്‍, ഷിറാസ്, ജെസീല്‍, ഷാന്‍, മൊയ്തീന്‍, ജലീല്‍, അബ്ദു സമദ്, ഷാഹിദ്, ഷിബിന്‍, ഷക്കീല്‍, ഷഹനാസ് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സജീര്‍ കുണ്ടോട്ടി, മുഹമ്മദലി കുന്നുംപുറം, സംലീക്ക കണ്ണൂര്‍ , ശിഹാബ് വളാഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.