Sauditimesonline

sawa
ആലപ്പു കൂട്ടായ്മ 'സവ' കുടുംബ സംഗമം

നെസ്‌റ്റോ വാര്‍ഷികം; സമ്മാനപ്പെരുമഴ

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. റിയാദ് അസീസയ, ബുറൈദ ശാഖകളുടെ വാര്‍ഷികം പ്രമാണിച്ചാണ് ആകര്‍ഷകമായ പ്രൊമോഷന്‍ പ്രഖ്യാപിച്ചത്.

ട്രോളിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള സാധനങ്ങളുടെ വില പ്രവചിച്ച് സര്‍പ്രൈസ് ഗിഫ്റ്റ് നേടാന്‍ അവസരം (ഗസ് ആന്റ് വിന്‍ ദി ട്രോളി), കാഷ് കൗണ്ടറില്‍ പണമടക്കാനെത്തുമ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന സമ്മാനങ്ങള്‍ (കൗണ്ടര്‍ സര്‍പ്രൈസ് ഗിഫ്റ്റ്‌സ്), നിശ്ചിത ഇടവേളകളില്‍ ഓരോ മണിക്കൂറിലും ഇടപാടു നടത്തുന്നവര്‍ക്കുളള പ്രത്യേക വിലക്കിഴിവ് (ഔവര്‍ലി സ്‌പെഷ്യല്‍ ഡീല്‍), ദിവസവും ഏറ്റവും ഉയര്‍ന്ന തുകക്ക് സാധനം വാങ്ങുന്നവര്‍ക്കുളള സമ്മാനം (ഹൈയെസ്റ്റ് പര്‍ച്ചേസ് ഓഫ് ദി ഡെ) തുടങ്ങി സമ്മാനപ്പെരുമഴയാണ് ഒരുക്കിയിട്ടുളളത്.

സെപ്തംബര്‍ 27 മുതല്‍ മൂന്നു ദിവസം പ്രത്യേക ഓഫര്‍ ലഭ്യമാണ്. രാവിലെ 6.30 മുതല്‍ രാത്രി 12 വരെ സ്‌റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. അടുത്ത മൂന്നു മാസം സൗദിയിലെ ഓരോ നെസറ്റോ സ്‌റ്റോറിലും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പ്രൊമഷന്‍ ലഭ്യമാക്കും.

ഇതിന് പുറമെ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും പ്രത്യേക വിലക്കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലചരക്ക് സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, മാസം, മത്സ്യങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വിപണിയിലെ ഏറ്റവും മികച്ച വിലയാണ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top