Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

സോഷ്യല്‍ ഫോറം തുണയായി; കായംകുളം സ്വദേശി നാടണഞ്ഞു

അല്‍ ഖസീം: ശമ്പളം ഇല്ലാതെ ദുരിതത്തിലായ കായംകുളം കറ്റാനം സ്വദേശി അബ്ദുല്‍ ലത്തീഫ് നാടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്. 20 വര്‍ഷമായി അല്‍ റസില്‍ ഹൗസ് ഡ്രൈവറായിരുന്നു. എന്നാല്‍ കുറച്ചു കാലമായി ശമ്പളം നല്‍കാതെ മാനസികമായും ശാരീരികമായും തൊഴിലുടമ പീഡിപ്പിക്കാന്‍ തുടങ്ങി. അബ്ദുല്‍ ലത്തീഫിന്റെ ബന്ധുക്കളാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായം തേടിയത്.

സോഷ്യല്‍ ഫോറം ബ്രാഞ്ച് പ്രസിഡന്റ് ഷംനാദ് പോത്തന്‍കോടിന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് തൊഴിലുടടമ ഒത്ത്തീര്‍പ്പിന് സന്നദ്ധത അറിയിച്ചു. കാടതിക്ക് പുറത്ത് നടന്ന ചര്‍ച്ചയില്‍ മുഴുവന്‍ ശമ്പളവും ടിക്കറ്റും ഫൈനല്‍ എക്‌സിറ്റും നല്‍കാന്‍ സമ്മതിച്ചു. കേസ് പിന്‍വലിക്കുകയും ചെയ്തു. റിയാദ് തിരുവനന്തപുരം വിമാനത്തിലാണ് അബ്ദുല്‍ ലത്തീഫ് നാട്ടിലേക്ക് മടങ്ങിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top