റിയാദ്: ഡോ എ.പി.ജെ അബ്ദുല്‍ കലാം സ്മാരക സന്നദ്ധ സേവാ പുരസ്‌കാരം റിയാദ് ഹെല്‍പ് ഡസ്‌കിന് സമ്മാനിച്ചു. കൊവിഡ് കാലത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ഗള്‍ഫ് മലയാളി ഫെഡറേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കൊവിഡ് കാലത്ത് ഇരുപത്തിനാലു മണിക്കൂറും പ്രവാസി സമൂഹത്തിന് സേവനം അനുഷ്ടിച്ചതിനുളള അംഗീകാരമാണിത്. വൈറസ് ബാധിതരെ ആശുപത്രികളിലെത്തിക്കുകയും ഭക്ഷണവും മരുന്നും അവിശ്യകാര്‍ക്ക് വീടുകളിലെത്തിക്കുന്നതിനും ഹെല്‍പ് ഡസ്‌ക് മാതൃകാ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
ജിഎംഎഫ് നേതാക്കളായ അബ്ദുല്‍ അസീസ് പവിത്രം, റാഫി പാങ്ങോട്, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ റിയാദ് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. നൗഷാദ് ആലുവ, സജിന്‍ നിഷാന്‍, മുജീബ് കായംകുളം, ഷൈജു പച്ച, സലാം പെരുമ്പാവൂര്‍, ഷൈജു തോമസ്, നവാസ് കണ്ണൂര്‍, ഡൊമനിക് സാവിയോ, റഫീഖ് തങ്ങള്‍, റിജോ പെരുമ്പാവൂര്‍, ഹാരിസ് ചോല എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.