
റിയാദ്: കാസര്‍കോഡ് കൂട്ടായ്മ കെഎല്‍-14 റിയാദ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. എച്എംആര്‍ കാസറകോഡ് സോക്കര്‍ ലീഗ് ടൂര്‍ണമെന്റിന്റെ ട്രോഫി ലോഞ്ചിങ്ങും ജഴ്‌സി പ്രകാശനവും നടന്നു. നെറ്റ് പ്രൊ ട്രേഡിങ്ങ് കമ്പനി എംഡി ബഷീര്‍ കാലിക്കറ്റ് ജെഴ്‌സി പ്രകാശനവും യൂണിവേഴ്‌സല്‍ ഗ്രൂപ്പ് എംഡി. ഡോ. ലത്തീഫ് ഉപ്പള ട്രോഫി ലോഞ്ചിങ്ങും നിര്‍വഹിച്ചു. പരിപാടി ഡോ. ഹാശിം ഉദ്ഘാടം ചെയ്തു. ഖാദര്‍ ആലംപാടി അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ 18 വര്‍ഷമായി സൈക്കിളില്‍ ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എയ്ഡ്‌സ് ബോധ വല്‍ക്കരണം നടത്തുന്ന ഇന്ത്യക്കാരന്‍ സൊമന്‍ ദേവ്‌നാഥിനെയും സ്‌കൂട്ടറില്‍ ലോക രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കാസര്‍കോഡ് സ്വദേശികളായ ബിലാല്‍, അഫ്‌സല്‍ എന്നിവരെ ആദരിച്ചു.
യാസര്‍ കോപ്പ, ജലീല്‍ ഡിഎം, ലത്തീഫ് യൂണിവേഴ്‌സല്‍, ബഷീര്‍ നെറ്റ്‌പ്രൊ, മുസ്തഫ തന്മിയ, അഷ്‌റഫ് മീപിരി, അബ്ദുല്ല സ്‌കൈ ട്രാവത്സ്, ഇഷാഖ് ഇബ്രാഹിം ഫാല്‍ക്കണ്‍, സകരിയ ഫുഡ് നേഷന്‍, സാദത് സഞ്ചാരി, ഷംസുദ്ദിന്‍ ഉദുമ, നൗഷാദ് മുട്ടം, മുസ്താക്, അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. കമാല്‍ അറന്തോട് സ്വാഗതവും റഹ്മാന്‍ പള്ളം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.