
റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ നോമ്പ് തുറയില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധനേടിയ ഇഫ്താറില്‍ രണ്ടായിരത്തിലധികം പേരാണ് പങ്കെടുത്തത്. അസീസിയ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് ഇഫ്താര്‍ ഒരുക്കിയത്.

കെഎംസിസി പ്രവര്‍ത്തകര്‍ക്കു പുറമെ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിലെ വിവിധ മേഖലകളിലുളളവര്‍ ഇഫ്താറില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. കെഎംസിസി നേതാവ് വി. കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ് സെക്രട്ടറി ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി മുഖ്യപ്രഭാഷണം നടത്തി.

ഡോ. ജയചചന്ദ്രന്, ഡോ. അബ്ദുല്‍ അസീസ്, ഡോ. സൂരജ് എന്‍ കെ, അഷ്റഫ് വേങ്ങാട്ട്, കെ കെ കോയാമുഹാജി, സനൂപ് പയ്യന്നൂര്‍, ഷാഫി ദാരിമി, സത്താര്‍ കായംകുളം, ഉസ്മാനാലി പാലത്തിങ്ങല്‍, അഡ്വ. അനീര്‍ ബാബു, ഷാഹിദ് മാസ്റ്റര്‍, അബ്ദുറഹ്മാന് ഫറോക്ക് എന്നിവര്‍ ആശംസ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയുടെ നേതൃത്വത്തിലുളള നേതാക്കളും വനിതാ കെഎംസിസി പ്രവര്‍ത്തകര്‍ ഉള്‍പ്പെ ൈവളണ്ടിയര്മാരും നേതൃത്വം നല്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






