Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

രിസാല ഹോളി ഖുര്‍ആന്‍ മത്സരം: ബത്ഹ ഈസ്റ്റ് കിരീടം നില നിര്‍ത്തി

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സിറ്റി സംഘടിപ്പിച്ച അഞ്ചാമത് സെന്‍ട്രല്‍ ‘തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍’ മത്സരങ്ങള്‍ സമാപിച്ചു. തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്‌ള് (മനഃപാഠം), ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ ക്വിസ് എന്നീ ഇനങ്ങളില്‍ വിവിധ സെക്ടര്‍തല മത്സരങ്ങളില്‍ വിജയികളായ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരച്ചു. നിലവിലെ ചാമ്പ്യന്മാരായ ബത്ഹ ഈസ്റ്റ് കിരീടം നില നിര്‍ത്തി. അസീസിയ, മുസാമിയ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ പ്രതിഭക്കുള്ള ജൈസെത്തു റയ്യാന്‍ അവാര്‍ഡിന് ബത്ത ഈസ്റ്റില്‍ നിന്നുള്ള അഹ്മദ് ഫായിസ് അര്‍ഹനായി.

പരിപാടിയിയോടാനുബന്ധിച്ചു ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. സമാപനം സംഗമത്തില്‍ അബ്ദുല്‍ നാസര്‍ അഹസനി അധ്യക്ഷത വഹിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ ചെയര്‍മാന്‍ അലി കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് കൗണ്‍സില്‍ പ്രവര്‍ത്തക സമിതിയംഗം കബീര്‍ ചേളാരി വിജയികളെ പ്രഖ്യാപിച്ചു. സലിം പട്ടുവം, സ്വാദിഖ് സഖാഫി കൊളത്തൂര്‍, ഉമര്‍ മുസ്‌ലിയാര്‍ പന്നിയൂര്‍, ഹസൈനാര്‍ മുസ്‌ലിയാര്‍, ഹാഫിള് ഫാറൂഖ് സഖാഫി, അമീന്‍ ഓച്ചിറ, ഹനീഫ് മാസ്റ്റര്‍,അനസ് അമാനി തുടങ്ങിയവര്‍ സംബന്ധിച്ചു. നൗഷാദ് മാസ്റ്റര്‍ സ്വാഗതവും മുഹമ്മദ് റോഷിന്‍ മാന്നാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top