Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

മീഡിയ ഫോറം ഇഫ്താറും മുന്‍ ഭാരവാഹികള്‍ക്ക് ആദരവും

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍ സംഗമവും മുന്‍ ഭാരവാഹികളെ ആദരവും നല്‍കി. സഫാമക്ക പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നെസ്‌റ്റോ ബിസിനസ് ഡെവലെപ്‌മെന്റ് മാനേജര്‍ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. സഫ മക്ക പോളിക്ലിനിക് എംഡി ഷാജി അരിപ്ര മുഖ്യാതിഥിയായിരുന്നു. കൊവിഡ് കാലം പിന്നിടുന്ന സാഹചര്യത്തില്‍ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകാന്‍ സംഗമങ്ങള്‍ക്ക് സാധിക്കട്ടേയെന്ന് സംസാരിച്ചവര്‍ ആശംസിച്ചു. റിംഫ് പ്രസിഡണ്ട് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു . അക്കാദമിക് കണ്‍വീനര്‍ വി ജെ നസ്രുദീന്‍ ആമുഖ പ്രഭാഷണം നടത്തി.

പരിപാടിയില്‍ മുന്‍ ഭാരവാഹികളെ മെമെന്റോ നല്‍കി ആദരിച്ചു. റിംഫ് പ്രസിഡണ്ടായിരുന്ന സുലൈമാന്‍ ഊരകത്തിന് ഷാജി അരിപ്ര മെമന്റോ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറിയായിരുന്ന നൗഷാദ് കോര്‍മത്ത്, മറ്റു ഭാരവാഹികളായിരുന്ന ഷഫീഖ്, ഷിബു ഉസ്മാന്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ വിഎം അഷ്‌റഫ്, ലുലു പ്രതിനിധി റിയാസ്, സിറ്റി ഫ്‌ളവര്‍ പ്രതിനിധി നിബിന്‍ ലാല്‍ എന്നിവര്‍ കൈമാറി. നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷാ, മുജീബ് ചങ്ങരംകുളം എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അഫ്താബു റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ ജലീല്‍ ആലപ്പുഴ നന്ദിയും പറഞ്ഞു

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top