Sauditimesonline

kmcc norka
പ്രവാസികള്‍ക്ക് തണലായി റിയാദില്‍ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്; രണ്ടാം ഘട്ടത്തിലും വന്‍ തിരക്ക്

പ്രവാസികള്‍ക്ക് തണലായി റിയാദില്‍ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്; രണ്ടാം ഘട്ടത്തിലും വന്‍ തിരക്ക്

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് പ്രവാസികള്‍ക്ക് തണലാകുന്നു. രണ്ടാം ഘട്ടത്തില്‍ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് നോര്‍ക്ക കാര്‍ഡും ‘നോര്‍ക്ക കെയര്‍ പ്ലസ്’ ഇന്‍ഷുറന്‍സ് അംഗത്വവും ലഭ്യമാക്കി. ബത്ഹ കെഎംസിസി ഓഫിസില്‍ ഉച്ചയ്ക്ക് ആരംഭിച്ച ഹെല്‍പ് ഡെസ്‌ക് രാത്രി പത്തിന് സമാപിച്ചു. ജനത്തിരക്ക് ഏറിയതോടെ ടോക്കണ്‍ നല്‍കിയാണ് സേവനങ്ങള്‍ ക്രമീകരിച്ചത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ഈ മാസം 18ന് അവസാനിക്കും. ഇതോടെയാണ് കെഎംസിസിയുടെ ഇടപെടല്‍.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സൗകര്യമുണ്ടെങ്കിലും വിവിധ സ്ലാബുകളെക്കുറിച്ചുള്ള അജ്ഞത കാരണം പലരും പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനു പരിഹാരമായാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രത്യേക നോര്‍ക്ക സമിതി രൂപീകരിച്ച് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണ ക്ലാസും തുടര്‍ന്ന് മൂന്നാഴ്ച രാത്രികാല സേവനങ്ങളും ഒരുക്കി. കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ച വിപുലമായ ഹെല്‍പ് ഡെസ്‌കില്‍ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. രണ്ടാം ഘട്ടത്തില്‍ അറുന്നൂറിലേറെ പ്രവാസികളാണ് പദ്ധതിയുടെ ഭാഗമായത്.

പ്രത്യേകം പരിശീലനം ലഭിച്ച മുപ്പതിലധികം കെഎംസിസി പ്രവര്‍ത്തകര്‍ അഹോരാത്രം രംഗത്തിറങ്ങിയതാണ് ദൗത്യം വിജയകരമാക്കിയതെന്ന് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷമീര്‍ പറമ്പത്തും കണ്‍വീനര്‍ ഫൈസല്‍ പൂനൂരും പറഞ്ഞു. ഇന്‍ഷുറന്‍സില്‍ ചേരാനുള്ള സമയപരിധി സംസ്ഥാന സര്‍ക്കാര്‍ നീട്ടി നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ദേശീയ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ മുജീബ് ഉപ്പട, മൊയ്തീന്‍ കുട്ടി തെന്നല, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിങ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, ഭാരവാഹികളായ ജലീല്‍ തിരൂര്‍, നാസര്‍ മാങ്കാവ്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പില്‍, നജീബ് നല്ലാങ്കണ്ടി, ഷംസു പെരുമ്പട്ട, പി.സി. മജീദ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, സുഹൈല്‍ അമ്പലക്കണ്ടി, സഫീര്‍ തിരൂര്‍, ഷബീര്‍ മണ്ണാര്‍ക്കാട്, അസീസ് വയനാട്, നാസര്‍ വാകേരി, ബഷീര്‍ ഇരുമ്പുഴി, സഫീര്‍ഖാന്‍ കരുവാരക്കുണ്ട്, ബഷീര്‍ ചുള്ളിക്കോട്, നിഷാദ് കരിപ്പൂര്‍, നൗഫല്‍ ചാപ്പപ്പടി, നസീര്‍ കണ്ണീരി, യൂനുസ് തോട്ടത്തില്‍, ശബാബ് ധര്‍മ്മടം, സുധീര്‍ ചൂരല്‍മല, ഡോ. ജലീല്‍ മാസ്റ്റര്‍, ഇസ്ഹാഖ് താനൂര്‍, ജാഫര്‍ അലി പൂളക്കല്‍, ഹനീഫ മൂര്‍ക്കനാട്, യൂനുസ് കൈതാക്കോടന്‍, ഇജാസ് തൃശൂര്‍, ജാഫര്‍ മയ്യയില്‍, മുജീബ് വണ്ടൂര്‍, ഇഖ്ബാല്‍ തിരൂര്‍, ലത്തീഫ് കട്ടിപ്പാറ, സലാം മേപ്പാടി, സിദ്ധീഖ് കോനാരി, ഷറഫു വള്ളിക്കുന്ന്, ഫിറോസ് വള്ളിക്കുന്ന്, ഷംസു വടപുറം, ജംഷീദ് കരുവാരക്കുണ്ട്, റാഷിദ് പാണ്ടിക്കാട്, സിദ്ധീഖ് കോങ്ങാട്, റഷീദ് പാടിയങ്ങല്‍, അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, മജീദ് മണ്ണാര്‍മല, അബൂട്ടി തുവ്വൂര്‍, ബഷീര്‍ എടപ്പള്ളി എന്നിവര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top