Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അനന്തു മടങ്ങി; റിയാദില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

റിയാദ്: കുടുംബത്തിന്റെ തണലാകാന്‍ പ്രവാസത്തിലേക്കു പറന്നുയര്‍ന്ന് ഏഴാം മാസം മലയാളി യുവാവിന് ദാരുണാന്ത്യം. നിലമ്പൂര്‍ ഉപ്പട അച്ചക്കോട്ടില്‍ അനന്തു (24) ആണ് മരിച്ചത്. റിയാദ് ദിരിയ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റെജി-ശാന്തി ദമ്പതികളുടെ മകനാണ്.

പുതിയ വിസയില്‍ ഹോട്ടല്‍ ജീവനക്കാരനായാണ് അനന്തു റിയാദിലെത്തിയത്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, വൈസ് ചെയര്‍മാന്‍ ഷറഫു പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു. നസീര്‍ കണ്ണീരി, ജാഫര്‍ വീമ്പൂര്‍, ഷറഫുദ്ദീന്‍ തേഞ്ഞിപ്പലം, അബ്ദുറഹ്മാന്‍ ചേലേമ്പ്ര, പരേതന്റെ ബന്ധു ഷിബു എന്നിവരും സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top