Sauditimesonline

cinimatica
കഥയെഴുതാം, ക്യാമറ തിരിക്കാം, റോള്‍ ഉറപ്പിക്കാം; ദമ്മാമില്‍ 'സിനിമാറ്റിക' ശില്‍പശാല

കഥയെഴുതാം, ക്യാമറ തിരിക്കാം, റോള്‍ ഉറപ്പിക്കാം; ദമ്മാമില്‍ ‘സിനിമാറ്റിക’ ശില്‍പശാല

ദമ്മാം: സിനിമയുടെ അരങ്ങിലും അണിയറയിലും ചുവടുവെക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സൗദി മലയാളി സമാജം ദ്വിദിന ചലച്ചിത്ര ശില്‍പശാല സംഘടിപ്പിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവും സംവിധായകനുമായ വി.സി. അഭിലാഷ് നയിക്കുന്ന ‘സിനിമാറ്റിക വിത്ത് വി.സി’ ശില്‍പശാല സെപ്തംബര്‍ 24, 25 തീയതികളില്‍ നടക്കും.

അഭിനയം, തിരക്കഥാരചന, സംവിധാനം തുടങ്ങിയ ചലച്ചിത്രത്തിന്റെ പ്രധാന മേഖലകളെ ആഴത്തില്‍ തൊട്ടറിയാന്‍ സഹായിക്കുന്ന രീതിയിലാണ് ക്യാമ്പിന്റെ രൂപകല്‍പ്പന. സിനിമയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കും സാങ്കേതിക വശങ്ങളും പ്രായോഗിക രീതികളും നേരിട്ട് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച അവസരമാണ് സൗദി മലയാളി സമാജം ഒരുക്കുന്നത്. ശില്‍പശാലയില്‍ പങ്കെടുത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അംഗത്തിന് വി.സി. അഭിലാഷിന്റെ പുതിയ ചിത്രത്തില്‍ അവസരം ലഭിക്കും എന്നതാണ് ക്യാമ്പിന്റെ പ്രധാന ആകര്‍ഷണം.

സിനിമാ പ്രേമികള്‍, അഭിനയ മോഹികള്‍, നാടക പ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തുടങ്ങി സര്‍ഗശേഷി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ശില്‍പശാല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top