Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

എംടിയുടെ നെഞ്ചില്‍ കരയുന്നവരുടെ കടലിരമ്പവും അനാഥരുടെ നിലവിളികളും കേള്‍ക്കാം: ആലങ്കോട് ലീലാ കൃഷ്ണന്‍

റിയാദ്: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെട്ടവരോടൊപ്പം നിലകൊള്ളുകയും അവരുടെ വേദനകള്‍ക്ക് ശബ്ദമാകുകയും ചെയ്ത സാഹിത്യകാരനാണ് എംടി വാസുദേവന്‍ നായരെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. ന്യൂഏജ് യുവകലാ സാഹിതി റിയാദില്‍ സംഘടിപ്പിച്ച ‘എംടി സ്മൃതി’യില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒറ്റപ്പെട്ടവര്‍, മാനസികാരോഗ്യം വെല്ലുവിളി നേരിട്ടവര്‍, ചതിക്കപ്പെട്ടവര്‍, അനാഥര്‍, ദരിദ്രര്‍, ഏകാന്തതയില്‍ കരയുന്നവര്‍ തുടങ്ങി പീഡിതരുടെ സത്തയാണ് എംടിയുടെ കഥാപാത്രങ്ങള്‍. എംടിയുടെ നെഞ്ചില്‍ ചെവി ചേര്‍ത്തുവച്ചാല്‍ കരയുന്ന മനുഷ്യരുടെ കടലിരമ്പവും അനാഥരുടെ നിലവിളികളും കേള്‍ക്കാം. മനുഷ്യ മനസ്സിനോടാണ് എംടി സംവദിച്ചത്. നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ്, മഞ്ഞ് തുടങ്ങി എംടിയുടെ കഥകള്‍ ഉദ്ധരിച്ചും കഥാപാത്രങ്ങളുടെ സഭാവ സവിശേഷതകള്‍ വര്‍ണിച്ചും സിനമയും അതിലെ ഗാനങ്ങളും പാടിയാണ് ആലങ്കോട് ലീലാ കൃഷ്ണന്‍ എംടിയെ സ്മരിച്ചത്.

യുവസാഹിതി രക്ഷാധികാരി ജോസഫ് അതിരുങ്കല്‍ അധ്യക്ഷത വഹിച്ചു. പൊന്നാനി വേള്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഗ്‌ളോബല്‍ ട്രഷറര്‍ ആടാട്ട് വാസുദേവന്‍, സുരേന്ദ്രന്‍ കൂട്ടായി, ഷാഫി തുവ്വൂര്‍, നസ്‌റുദ്ദീന്‍ വിജെ, ഖമര്‍ ബാനു അബ്ദുസ്സലാം, ജയന്‍ കൊടുങ്ങല്ലൂര്‍, സലിം പളളിയില്‍, ഇബ്രാഹിം സുബ്ഹാന്‍, അലവി പുതുശ്ശേരി, സുബൈദ കോമ്പില്‍, നിഖില സമീര്‍ എന്നവര്‍ പ്രസംഗിച്ചു. അംന തദ്കിയ കവിത ആലപിച്ചു. വിനോദ് കൃഷ്ണ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സബീന എം സാലി സ്വാഗതവും സമീര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top