Sauditimesonline

saudia airlines
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറക്കും; തിരുവനന്തപുര-റിയാദ് റൂട്ടില്‍ 'സൗദിയ'യ്ക്ക് അനുമതിയില്ല

ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്

റിയാദ്: സൗദി അറേബ്യയിലെ സേവന കാലാവധി പൂര്‍ത്തിയാക്കി ദല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ് നല്‍കി. പ്രവാസി ഇന്ത്യന്‍ സമൂഹം റിയാദില്‍ ഒരുക്കിയ ഊഷ്മളമായ യാത്രയയപ്പ് ചടങ്ങിലാണ് റിയാദ് ടാക്കിസ് ഭാരവാഹികള്‍ അംബാസഡര്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

റിയാദ് ടാക്കിസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അംബാസഡര്‍ക്ക് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സനു മാവേലിക്കര, ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, എക്‌സിക്യൂട്ടീവ് അംഗം അന്‍സാര്‍ കൊടുവള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഡോ. സുഹേല്‍ അജാസ് ഖാന്‍ നല്‍കിയ മികച്ച സേവനങ്ങള്‍ക്ക് ചടങ്ങില്‍ കൃതജ്ഞത അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top