Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ്. മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് ഷമീര്‍ കല്ലിങ്ങല്‍ അധ്യക്ഷത വഷിച്ചു. ജോയിന്റ് സെക്രട്ടറി ഫൈസല്‍ കൊച്ചു ആമുഖ പ്രഭാഷണം നടത്തി. സിദ്ദിഖ് മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ ദേശീയഗാനം ആലപിച്ചു. വിമുക്തഭടന്‍ സജി തന്നികൊത്ത്, ശിഹാബ് കൊടിയത്തൂര്‍, ഫാറുഖ് കോവല്‍, ഖാലിദ് വല്ലിയോട്, സലാം പെരുമ്പാവൂര്‍,ശബ്‌നാന്‍ ടി വി എസ് എന്നിവര്‍ സംസാരിച്ചു.
ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് ധീര ദേശാഭിമാനികളുടെയും നേതാക്കളുടെയും ത്യാഗവും പോരാട്ടവുമാണ്. അവരുടെ ത്യാഗത്തിന്റെ മുന്നില്‍ ശിരസ്സ് നമിച്ചു മാത്രമേ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയൂ എന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

ഷൈജു പച്ച, സജീര്‍ സമദ്, ബഷീര്‍ കരോളം, എല്‍ദോ വയനാട്, അഖിനാസ് കരുനാഗപ്പള്ളി, സലിം പുളിക്കല്‍, ഹുസൈന്‍ ഷാഫി, സോണി ജോസഫ്, കൃഷ്ണകുമാര്‍, ബാലഗോപാലന്‍, സജി ചെറിയാന്‍, കബീര്‍ പട്ടാമ്പി, രതീഷ് നാരായണന്‍, ബാബു കണ്ണോത്ത്, ഷിജു ബഷീര്‍, നാസില്‍ റോസെസ്, അന്‍സാര്‍ കൊടുവള്ളി, വരുണ്‍ പി വി, ജംഷീര്‍, അന്‍വര്‍ യൂനുസ്, ഉമറലി അക്ബര്‍, ശിഹാബ്, ഫൈസല്‍ തമ്പലക്കോടന്‍, ഷഫീഖ് വലിയ, വിജയകുമാര്‍, ഹരീഷ്, ഉണ്ണി, സായിദ്, ബാദുഷ, ഇബ്രാഹിം, നസീര്‍, റജീസ്, സൈതാലി, നാസര്‍ വലിയകത്ത്, അജ്മല്‍, സിദാന്‍ ഷമീര്‍, ശരത്, ഷംസു തൃക്കരിപ്പൂര്‍, വര്‍ഗീസ് തങ്കച്ചന്‍, ഷിബിലി എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top