Sauditimesonline

nesto
പതിനെട്ടിന്റെ നിറവില്‍ ഹെപ്പര്‍ നെസ്‌റ്റോ; സമ്മാനപ്പെരുമഴയൊരുക്കി പ്രൊമോഷന്‍

‘റിയാദ് ടാക്കിസ് മെഗാ ഷോ’ പോസ്റ്റര്‍ പ്രകാശനം

റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് പതിനാലാം വര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാവിരുന്നുകളോടെ ‘റിയാദ് ടാക്കിസ് മെഗാഷോ-2025’ അരങ്ങേറും. ഫഌയിന്‍കോ ടൂര്‍ ആന്‍ഡ് ട്രാവെല്‍സ് മുഖ്യ പ്രയോജകരായ പരിപാടിയുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം മലാസ് അല്‍മാസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. ഫഌയിന്‍കോ മാനേജര്‍ മുഹമ്മദ് സാബിത്, സന്തോഷ് ഹൈനിക്, മുസ്താഖ് റയാന്‍, റോബിന്‍ ക്യുസോള്‍വ്, ഫിറോസ് വിയോണ്‍, ഹാരിസ് സേഫ്റ്റിമോര്‍, സനു മാവേലിക്കര, ബഷീര്‍ കരോളം എന്നിവര്‍ സന്നിഹിതരായിരുന്നു.

ആഗസ്റ്റ് 15ന് റിയാദ് അല്‍ ഖസര്‍ അല്‍ മാലി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6ന് നടക്കുന്ന ദൃശ്യവിരുന്നില്‍ ഗായകന്‍ അരവിന്ദ് വേണുഗോപാല്‍, സിന്ധു പ്രംകുമാര്‍, അവനി എസ് എസ്, ജിന്‍സ് ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും. റിയാദിലെ കലാകാരന്‍മാരുടെ വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും അരങ്ങേറും.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ റിയാദ് ടാക്കിസ് വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി അലുവ ആമുഖ പ്രഭാഷണം നടത്തി. മെഗാ ഷോ ചെയര്‍മാന്‍ നൗഷാദ് ആലുവ പരിപാടികള്‍ വിശദീകരിച്ചു. കണ്‍വീനര്‍ വരുണ്‍ പി വി, ഉപദേശ സമിതി അംഗങ്ങളായ സലാം പെരുമ്പാവൂര്‍, നവാസ് ഒപ്പീസ്, ഡൊമിനിക് സാവിയോ, കോഡിനേറ്റര്‍ ഷൈജു പച്ച, ഫിനാന്‍സ് കണ്‍ട്രോളര്‍ നബീല്‍ ഷാ, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങലൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, ശരീഖ് തൈക്കണ്ടി, സുരേഷ് ശങ്കര്‍, സുബി സുനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിജോഷ് കടലുണ്ടി,സജീര്‍ സമദ് എന്നിവര്‍ അവതാരകരായിരുന്നു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ജോയിന്റ് ട്രഷറര്‍ സോണി ജോസഫ് നന്ദിയും പറഞ്ഞു.

ഗായകന്‍ നിസാം അലി മുഖ്യഥിതിയായിരുന്ന സംഗീത സന്ധ്യയില്‍ പവിത്രന്‍ കണ്ണൂര്‍, സാജിര്‍ കാളികാവ്, സൗപര്‍ണിക, റോബിന്‍ ഡേവിസ്, സലാം പെരുമ്പാവൂര്‍, ഫൈസല്‍ തലശ്ശേരി, ജില്‍ ജില്‍ മാളവന, അനാമിക സുരേഷ്, തങ്കച്ചന്‍ വര്‍ഗീസ്, ഷിജു കോട്ടാങ്ങല്‍, അഞ്ചു അനിയന്‍, സൗമ്യ തോമസ്, അഞ്ചു ആനന്ദ്, സലിം, താജുദ്ധീന്‍ എന്നിവര്‍ വിവിധ പരിപാടികള്‍അവതരിപ്പിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top