Sauditimesonline

bus accident
മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ വന്‍ അഗ്‌നിബാധ; 35 മരണം

സിഎച്ച് സെന്ററിന് റിയാദ് കെഎംസിസി ഒരു കോടി കൈമാറി

മലപ്പുറം: റിയാദ് കെഎംസിസി കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് മുപ്പത് ലക്ഷം രൂപ കൈമാറി. സിഎച്ച് സെന്ററുകള്‍ക്ക് ഒരു കോടി രൂപയുടെ സഹായവും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കൈമാറി. മലപ്പുറം ജില്ല മുസ്‌ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്ററുകള്‍ക്കുള്ള ഫണ്ട് തങ്ങളും സുരക്ഷ പദ്ധതി ആനുകൂല്യം മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലികുട്ടിയും വിതരണം ചെയ്തു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു.

റിയാദ് കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും പ്രവാസികളുടെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രതക്കും ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ കെഎംസിസി ഘടകങ്ങള്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് വലിയ കരുത്തും ഊര്‍ജവുമായി നിലകൊള്ളുന്ന റിയാദ് കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും എന്നും വലിയ പിന്തുണ നല്‍കുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അവഗണന പ്രതിഷേധാര്‍ഹമാണ്. വരുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസി സമൂഹം സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണ്ണായകമാണെന്നും കുഞ്ഞാലികുട്ടി കൂട്ടി കൂട്ടിചേര്‍ത്തു.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ, പി ഉബൈദുള്ള എം എല്‍ എ, മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, അലി അക്ബര്‍ വേങ്ങര, സി കെ കാസിം തിരുവമ്പാടി, അസീസ് വെങ്കിട്ട, ഷംസു പെരുമ്പട്ട, ബഷീര്‍ ഇരുമ്പുഴി, റാഫി പയ്യാനക്കല്‍, അലി അക്ബര്‍ ചെറൂപ്പ, അബൂബക്കര്‍ ഫൈസി വെള്ളില, യൂനുസ് ഇരുമ്പുഴി, ഇഖ്ബാല്‍ കാവനൂര്‍, നാസര്‍ വയനാട് എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ സ്വാഗതവും മജീദ് പയ്യന്നൂര്‍ നന്ദിയുംപറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top