Sauditimesonline

nowtech
റിയാദില്‍ 'നോടെക്' ശാസ്ത്ര സാങ്കേതിക പ്രദര്‍ശനത്തിനം ഇന്ന്

കെഎംസിസി സൂപ്പര്‍ കപ്പ് ലോഗോ പ്രകാശനം

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്‍പതാമത് ഗ്രാന്റ് റയാന്‍ സൂപ്പര്‍ കപ്പ്-2025ന്റെ ലോഗോ പ്രകാശം ചെയ്തു. മുര്‍സലാത്ത് ഡ്യൂണ്‍സ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അല്‍ റയാന്‍ പോളിക്ലിനിക്ക് മാനേജിങ് ഡയറക്ടര്‍ മുഷ്ത്താഖ് മുഹമ്മദലിയും സിറ്റി ഫഌവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫഹദ് അല്‍ ഗുറൈമീലും ചേര്‍ന്ന് പ്രകാശനം നിര്‍വ്വഹിച്ചു. ജൂലൈ 18 വൈകീട്ട് ആറിന് ദിറാബ് ദുറത്ത് അല്‍ മലാബ് സ്‌റ്റേഡിയത്തില്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

ട്രോഫി ലോഞ്ചിങ്ങ് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് നിര്‍വ്വഹിച്ചു. ജഴ്‌സി പ്രകാശനം നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദും ഫിക്ച്ചര്‍ പ്രകാശനം നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങലും നിര്‍വ്വഹിച്ചു. മെഗാ ബംബര്‍ പ്രൈസ് കൂപ്പണ്‍ ഉദ്ഘാടനം എബിസി കാര്‍ഗോ ഡയറക്ടര്‍ സലീം അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, എന്‍ ആര്‍ കെ ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, റിഫ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര, വി ജെ നസ്‌റുദ്ധീന്‍, ഇബ്രാഹീം സുബ്ഹാന്‍, ബഷീര്‍ മുസ്ലിയാരകത്ത്, അഡ്വ. ജലീല്‍, യു പി മുസ്തഫ, മുജീബ് ഉപ്പട, ഷമീര്‍ പറമ്പത്ത്, സത്താര്‍ താമരത്ത് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. അനീര്‍ ബാബു, അഷ്‌റഫ് കല്പകഞ്ചേരി, ജലീല്‍ തിരൂര്‍, അബ്ദുറഹ്മാന്‍ ഫറൂഖ്, നാസര്‍ മാങ്കാവ്, നജീബ് നല്ലാങ്കണ്ടി, സിറാജ് മേടപ്പില്‍, റഫീഖ് മഞ്ചേരി, പി സി മജീദ്, പി. സി അലി വയനാട് എന്നിവര്‍ പരിപാടിക്ക്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top