
റിയാദ്: പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഹ്രസ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമദിനാചരണത്തില്‍ പങ്കെടുക്കാനാണ് റിയാദിലെത്തുന്നത്. ജുലൈ 25 വെള്ളി വൈകിട്ട് 7.00ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടക്കും.

പരിപാടിയുടെ ഭാഗമായി ജുലൈ 18 വെള്ളി ഉച്ചയ്ക്ക് ഒഐസിസി പ്രവര്‍ത്തകര്‍ക്കായി പ്രസംഗ മത്സരം നടക്കും. പൊതുജനങ്ങള്‍ക്കായി ജുലൈ 25ന് കാരിക്കേച്ചര്‍ രചന മത്സരവും നടക്കുമെന്ന് സംഘാടകര്‍ അറീയിച്ചു.

ജീവകാരുണ്യ രംഗത്ത് നാട്ടില്‍ ഏറ്റവും മികവ് തെളിയിച്ച ജനപ്രതിനിധിക്ക് റിയാദ് ഒഐസിസി ഏര്‍പ്പെടുത്തിയ ഉമ്മന്‍ ചാണ്ടി സ്മാരക പുരസ്‌ക്കാര ജേതാവിനെ ചാണ്ടി ഉമ്മന്‍ പ്രഖ്യാപിക്കും. കെ.പി സി.സി ജനറല്‍ സെക്രട്ടറി പിഎ.സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിനര്‍ഹനായ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുക. വിജയികള്‍ക്കുള്ള അവാര്‍ഡ് പിന്നീട് നാട്ടില്‍ സമ്മാനിക്കും.






