Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

‘റണ്‍ ജിദ്ദ റണ്‍’ ഡിസംബര്‍ 10ന്

റിയാദ്: സൗദി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ശീതകാല ഹാഫ് മാരത്തണ്‍ ഡിസംബര്‍ 10ന് ജിദ്ദയില്‍ അരങ്ങേറും. ‘റണ്‍ ജിദ്ദ റണ്‍’ എന്ന പേരില്‍ നടക്കുന്ന കൂട്ടയോട്ടത്തില്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കും. മൂന്ന് വിഭാഗങ്ങളിലായി മത്സരം അരങ്ങേറും.

21 കിലോമീറ്റര്‍, 17 വയസ്സിന് മുകളിലുള്ളവര്‍ക്ക് 10 കിലോമീറ്റര്‍, കുട്ടികള്‍ക്കും തുടക്കക്കാര്‍ക്കും നാല് കിലോമീറ്റര്‍ എന്നിങ്ങനെയാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. എല്ലാവര്‍ക്കും പ്രാപ്യമായ, മുഴുവന്‍ സമൂഹത്തെയും കേന്ദ്രീകരിച്ചുള്ള പരിപാടി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഷൈമ സാലിഹ് അല്‍ഹുസൈനി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top