റിയാദ്: ലോക ക്ലബ് ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ‘സൂപ്പര്‍ ഗ്ലോബ് സൗദി അറേബ്യ2022’ ആരംഭിച്ചു. ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഖാദി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര കായിക മത്സരങ്ങളുടെയും ഇവന്റുകളുടെയും വിപുലീകരണമാണ് ആഗോള ടൂര്‍ണമൈന്റിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുന്നതെന്ന് സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.
‘വിഷന്‍ 2030’ ലക്ഷ്യം കൈവരിക്കാന്‍ ഇത്തരം കായിക മത്സരങ്ങള്‍ സഹായിക്കും. ഹാന്‍ഡ്ബാള്‍ കായിക വിനോദത്തിന് വലിയ ജനപ്രീതിയുണ്ട്. സൗദിയില്‍ നിരവധി യുവാക്കള്‍ ഹാന്‍ഡ് ബാള്‍ കളിക്കുന്നുണ്ട്. ആഗോള ഇവന്റുകള്‍ക്ക് ആതിഥ്യം വഹിക്കുന്നത് പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്. സൗദിയുടെ ദേശീയ ടീമുകള്‍ അഭിമാനമാണ്. അടുത്ത ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നതില്‍ ടീം വിജയിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെ മന്ത്രി സ്വാഗതം ചെയ്തു.
2019 ദമ്മാമില്‍ ഹാന്‍ഡ് ബാള്‍ 13ാം എഡിഷന് വ്വേിയായിരുന്നു. അതിന് ശേഷം മൂന്നാം തവണയാണ് രാജ്യം ലോക ക്ലബ് ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍ 23 വരെ നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 12 ക്ലബുകളാണ് പങ്കെടുക്കുന്നത്. 6,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.