
റിയാദ്: മനസാക്ഷിയെ നടുക്കിയ നരബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പവര്‍ത്തിക്കണമെന്ന് ആര്‍.ഐ.സി.സി കൗണ്‍സില്‍. അന്ധവിശ്വാസവും ലഹരിയും സാമ്പത്തിക അഭിവൃദ്ധിയും ആണ് ഇത്തരം ക്രൂര കൃത്യത്തിലേക്ക് പ്രതികളെ എത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഇത്തരം അധാര്‍മ്മിക മാര്‍ഗങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കണം. ലഹരി വ്യാപനവും ധാര്‍മ്മിക ചട്ടക്കൂടുകള്‍ തകര്‍ക്കാനുമുള്ള ശ്രമങ്ങളും എങ്ങനെയും പണം സമ്പാദിക്കണം എന്ന മനസികാവസ്ഥയും നമ്മുടെ നാടിന്റെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്തിയിരിക്കുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കെതിരെ സമൂഹം പൊതുവിലും സര്‍ക്കാര്‍ പ്രത്യേകിച്ചും ശക്തവും മാതൃകാപരവുമായ നടപടികള്‍ സ്വീകരിക്കണം. വിവാദങ്ങള്‍ അവസാനിക്കുമ്പോള്‍ കാര്യങ്ങള്‍ പഴയപടിയാവുന്ന അവസ്ഥയില്‍ നിന്ന് മാറി ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ ജാഗ്രതയും നടപടികളും ഉണ്ടാവേണ്ടതുണ്ടെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സിലില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് കേരള സംസ്ഥായ വൈസ് പ്രസിഡന്റ് നൂറുദ്ദീന്‍ സ്വലാഹി വെട്ടത്തൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സെഷനുകളില്‍ സുല്‍ത്താന കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മലയാളവിഭാഗം പ്രബോധകന്‍ ഉമര്‍ ഫാറൂഖ് മദനി, താദിക്ക് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മലയാളവിഭാഗം പ്രബോധകന്‍ അബ്ദുശഹീദ് ഫാറൂഖി, അബ്ദുല്ല അല്‍ ഹികമി, ഷുക്കൂര്‍ ചക്കരക്കല്ല്, ആഷിക് മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ആര്‍.ഐ.സി.സി കണ്‍വീനര്‍ ഉമര്‍ ശരീഫ് അധ്യക്ഷത വഹിച്ചു.

ഇസ്‌ലാം : ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ക്യാംപെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. വിവിധ ഏരിയ ഇസ്‌ലാഹി സെന്ററുകളെ പ്രതിനിധീകരിച്ച് ബഷീര്‍ കുപ്പോടന്‍ (ബത്ഹ), ഉമര്‍ഫാറൂഖ് വേങ്ങര (ശിഫ), അബ്ദുലത്തീഫ് അരീക്കോട് ( റൗദ) അമീന്‍ പൊന്നാനി (നസീം), അസീര്‍ കോഴിക്കോട് ( ഒലയ), അര്‍ഷദ് ആലപ്പുഴ ( ഓള്‍ഡ് സനയ്യ) ഷാനിദ് കോഴിക്കോട് (മലാസ്) ആരിഫ് കക്കാട് (സുലൈ) എന്നിവര്‍ സംസാരിച്ചു. വിങ് തല ചര്‍ച്ചക്ക് യാസര്‍ അറഫാത്ത്, മൊയ്തു അരൂര്‍ (ഓര്‍ഗനൈസേഷന്‍), അബ്ദുറഹ്മാന്‍ സുലൈ (ദഅവ), മുജീബ് പൂക്കോട്ടുര്‍ (പുണ്യം), അഷ്‌റഫ് തേനാരി (ഫിനാന്‍സ്), നസീഹ് അബ്ദുറഹ്മാന്‍, നൗഷാദ് കണ്ണൂര്‍ (ക്വു.എച്ച്.എല്‍.സി), അബ്ദുറഊഫ് സ്വലാഹി, ഷാജഹാന്‍ പടന്ന ( ക്രിയേറ്റിവ് ഫോറം) യൂസുഫ് ഷെരിഫ് (നിച്ച് ഓഫ് ട്രൂത്ത് )തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിവിധ സെഷനുകളില്‍ അബ്ദുറഹീം പേരാമ്പ്ര, ശിഹാബ് അലി, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട്, അബ്ദുസ്സലാം കൊളപ്പുറം, മുനീര്‍ പാപ്പാട്ട്, അജ്മല്‍ കള്ളിയന്‍, അബ്ദുറഹ്മാന്‍ വയനാട് തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.ഐ.സി.സി ജനറകള്‍ കണ്‍വീനര്‍ ജാഫര്‍ പൊന്നാനി ഡ്യുട്ടി ഡിവിഷനും നബീല്‍ പയ്യോളി ഇയര്‍പ്ലാനും അവതരിപ്പിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.