Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

പുതിയ നേതൃത്വം പാര്‍ട്ടിയെ ശക്തിപ്പെടുത്തും: ഓ.ഐ.സി.സി. റിയാദ്

റിയാദ്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ അറുപത്തി രണ്ടാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു. പുതിയ നേതൃത്വം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും. പ്രശസ്ത എഴുത്തുകാരനും നിലപാടുകള്‍കൊണ്ട് ശ്രദ്ധയും നേടിയ ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്റെ ജനാതിപത്യത്തിന് കൂടുതല്‍ സൗന്ദര്യം പകരുമെന്നും ഒഐസിസി അഭിപ്രായപ്പെട്ടു.

രാജ്യം ഏറെ ആവേശത്തോടെ എറ്റെടുത്ത തെരഞ്ഞെടുപ്പാണ് രാജ്യം കണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ മാത്രം ചര്‍ച്ചയാവേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് രാജ്യവും ലോകവും ശ്രദ്ധിച്ചു. അത് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഉദാഹരണമാണന്ന് ഒ.ഐ.സി.സി. മിഡ്ഡില്‍ ഈസ്റ്റ് കണ്‍വീനറും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റുമായ കുഞ്ഞി കുമ്പള അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top