റിയാദ്: സൗദി അറേബ്യയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ സംസ്‌കൃതോത്സവം-2022 സംഘടിപ്പിച്ചു. റിയാദ് ഇന്ത്യന്‍ എംബസി മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന ഉത്സവം എംബസി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ചറല്‍ സെക്കന്റ് സെക്രട്ടറി മോയിന്‍ അക്തര്‍ ഉദ്ഘാടനം ചെയ്തു.
സംസ്‌കൃതം അനായാസം പഠിക്കാന്‍ കഴിയുന്ന ഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണം. സംസ്‌കൃതോത്സവം സൗദി അറേബ്യയില്‍ ആദ്യമാണെന്നും മോയിന്‍ അക്തര്‍ വ്യക്തമാക്കി. .
ആഘോഷങ്ങളുടെ ഭാഗമായി നാടകങ്ങള്‍, അഭിനയ ഗീതം, പ്രഭാഷണം, പ്രച്ഛന്നവേഷം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. ഭാരതത്തിന്റെ പരമ്പരാഗതവും ദാര്‍ശനികവും ആയ ആശയവിനിമയം സംസ്‌കൃതത്തിനു കൂടുതല്‍ പ്രചാരണവും പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ദിശ സംസ്‌കൃതോത്സവം ഒരക്കിയത്. സുമന നായിക് സ്വാഗതം പറഞ്ഞു. ദിശ വളന്റിയേഴ്‌സ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.