റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹെര്‍ഫി ഫുഡ് സര്‍വീസ് കമ്പനി ഉദ്യോഗസ്ഥന്‍ സൈഫുദ്ധീന്‍ വിളക്കേഴത്തിന് സഹ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 1986 ല്‍ സൗദിയില്‍ സെയില്‍സ്മാനായി ജോലിയില്‍ പ്രവേശിച്ച സൈഫുദ്ധീന്‍ ഇതേ കമ്പനിയില്‍ 36 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഹെര്‍ഫി സപ്പോര്‍ട്ട് സര്‍വീസ് വിഭാഗം സൂപ്പര്‍വൈസറാണ്. ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ്. സാമൂഹിക, സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ്.
ഹെര്‍ഫി വില്ല 15ല്‍ കൂടിയ യാത്രയയപ്പില്‍ മുഹമ്മദ് പി മൂസ അധ്യക്ഷത വഹിച്ചു. കോയ നീര്‍ക്കുന്നം ഉദ്ഘാടനം ചെയ്തു. സോണല്‍ രവി, റഫീഖ് കണ്ണൂര്‍, പ്രദീപ് കുമാര്‍, ഡെറിക് ഫെര്‍ണാണ്ടസ്, ആസിഫ് ഇഖ്ബാല്‍, മുഹമ്മദ് താഹിര്‍, ഹാരിസ്ഖാലിദ് കുട്ടി, മുഹമ്മദ് നിസാര്‍, നജീബ് ഞാലില്‍, ഇമ്രാന്‍ ഖാന്‍, നസീര്‍ ചെന്നൈ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദീപു ആറ്റിങ്ങല്‍, കോയ നീര്‍ക്കുന്നം എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. റിയാസ് കാക്കാഴം, ലിജിന്‍ തിലകന്‍, നിസാം തിരുവനന്തപുരം, റെമോന്‍, ശരത്, ജുഗല്‍, സുല്‍ഫി ആര്യാട്, മുഹമ്മദ് തലക്കാട്ട്, ഹാജ, സുബൈര്‍ പൊന്നാട്, കബീര്‍, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.