Sauditimesonline

NUSUK
ഉംറ യാത്ര വിരല്‍ത്തുമ്പില്‍; നുസുക് ആപ്പിന് വന്‍ സ്വീകാര്യതയെന്ന് മന്ത്രി

സനോജ് പിള്ള ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍

ദമാം: ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി സനോജ് ഗോപാലകൃഷ്ണ പിള്ള നിയമിതനായി. ഇന്ത്യന്‍ എംബസിയാണ് സനോജ് ഗോപാലകൃഷ്ണ പിള്ളയെ ചെയര്‍മാനായി നോമിനേറ്റ് ചെയ്തത്. 2009 മുതല്‍ ദമാമില്‍ പ്രവാസിയായ സനോജ് ന്യു അഡ്വാന്‍സ് ട്രേഡിംഗ് കമ്പനിയുടെ ഓപ്പറേഷന്‍ മാനേജറായി സേവനമനുഷ്ഠിച്ച് വരുന്നു. 2021 ഒക്ടോബറിലാണ് സ്‌കൂള്‍ ഭരണ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. 2019ല്‍ ചെയര്‍മാനായിരുന്ന സുനില്‍ മുഹമ്മദിന് ശേഷം വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്.

സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ യാത്ര സൗകര്യങ്ങള്‍ കുറ്റമറ്റതാകുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കുമെന്നും സനോജ് ഗോപാലകൃഷ്ണ പിള്ള പറഞ്ഞു. ഭാര്യ ദിവ്യ, ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സംവേദ്, സംദേവ് എന്നിവര്‍ മക്കളാണ്. ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സനോജ് ഗോപാലകൃഷ്ണ പിള്ളയെ മലയാളി സ്‌കൂള്‍ രക്ഷിതാക്കളുടെ പൊതുവേദിയായ ഡിസ്പാക്ക് അഭിനന്ദിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top