Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

തൃശൂര്‍ ഒഐസിസി; നാസര്‍ വലപ്പാട് പ്രസിഡന്റ്

റിയാദ്: ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെപിസിസിയുടെയും ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയുടേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഐക്യകണ്‌ഠ്യേന ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് നാഷണല്‍ കമ്മിറ്റിയുടെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും പ്രിസൈഡിംഗ് ഓഫീസര്‍മാരായ റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. തൃശ്ശൂര്‍ ജില്ലയിലെ പ്രിസൈഡിംഗ് ഓഫീസര്‍ സുരേഷ് ശങ്കര്‍ യോഗം നിയന്ത്രിച്ചു.
പുതിയ ജില്ലാ പ്രസിഡന്റായി നാസര്‍ വലപ്പാട്, ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ (സംഘടനാ ചുമതല) ട്രഷറര്‍ രാജേഷ് ഉണ്ണിയാട്ടില്‍ എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അന്‍സായ് ഷൗക്കത്ത്, തല്‍ഹത്ത് ഹനീഫ, ഗഫൂര്‍ ചെന്ത്രാപ്പിന്നി (വൈസ് പ്രസിഡണ്ട്മാര്‍), മാത്യു സിറിയക്, ബാബു നിസാര്‍ (ജനറല്‍ സെക്രട്ടറി), ഇബ്രാഹിം ചേലക്കര, ജോയ് ഔസേപ്പ്, സഞ്ജു അബ്ദുല്‍സലാം, സുലൈമാന്‍ മുള്ളൂര്‍ക്കര, നേവല്‍ ഗുരുവായൂര്‍, ജമാല്‍ അറയ്ക്കല്‍, (സെക്രട്ടറി) സലിം മാള (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരാണ്.

വല്ലി ജോസ്, ഷാഹുല്‍ കുന്നത്ത്, ഡോ. സജിത്, മജീദ് മതിലകം, സത്താര്‍ ഗുരുവായൂര്‍, ജോണി തോമസ്, ഹാരിസ്, മുഹമ്മദ് മുസ്തഫ, അബ്ദുല്‍സലാം, അമീര്‍ മതിലകം, ആഷിക്ക്, സെയ്ഫ് റഹ്മാന്‍, ലോറന്‍സ് അറക്കല്‍ എന്നിവരെ നിര്‍വാഹസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

മാള മൊഹ്‌യിദ്ധീന്‍ ഹാജി, യഹ്‌യ കൊടുങ്ങല്ലൂര്‍, സുരേഷ് ശങ്കര്‍, രാജു തൃശ്ശൂര്‍, അഷറഫ് കിഴപ്പിള്ളിക്കര, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരാണ് ജനറല്‍ കൗണ്‍സില്‍ പ്രതിനിധികള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top