Sauditimesonline

MINISTER 1
പ്രവാസികള്‍ക്ക് ഇരട്ട നേട്ടം; കെഎസ്എഫ്ഇ 'ഡ്യൂവോ' പദ്ധതി റിയാദില്‍ ഉദ്ഘാടനം ചെയ്തു

‘സിജി’ റിയാദ് ‘ഡ്രീം ജോബ്’ ശില്പശാല നവം. 3ന്

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ശില്പശാല സംഘടിപ്പിക്കുന്നു. തൊഴിലന്വേഷകര്‍ക്കും കരിയറില്‍ മികച്ച തസ്തിക ആഗ്രഹിക്കുന്നവര്‍ക്കും ‘ഡ്രീം ജോബ്’ എന്ന പേരില്‍ ഒരുക്കുന്ന ശില്പശാല സഹായിക്കും. സിജി കുവൈത് ചെയര്‍മാനും സീനിയര്‍ റിസോഴ്‌സ് പഴ്‌സനുമായ അഫ്‌സല്‍ അലി കെ നേതൃത്വം നല്‍കും. 2023 നവംബര്‍ 3 വെള്ളി ഉച്ചയ്ക്ക് 1.00 മുതല്‍ 5.00 വരെ റിയാദ് മലസ് പെപ്പര്‍ ട്രീ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

സൗദി അറേബ്യയിലെ തൊഴില്‍ സാധ്യതകള്‍, ആകര്‍ഷകമായ സിവി തയ്യാറാക്കുക, അഭിമുഖത്തിന് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തൊഴിലന്വേഷണത്തിന് സാമൂഹിക മാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കേണ്ട രീതി എന്നിവ ശില്പശാല ചര്‍ച്ച ചെയ്യും. വിദഗ്ധര്‍ നയിക്കുന്ന മോക്ക് ഇന്റര്‍വ്യൂ, സിവി അവലോകനങ്ങള്‍ എന്നിവയും ശില്പശാലയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ https://tinyurl.com/3a6drsh9 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top