
ദമ്മാം: റമദാന്‍ പുണ്യങ്ങളുടെ നിറവില്‍ സഊദി സ്ഥാപക ദിനാഘോഷം ഒരുക്കി കിംഗ് അബ്ദുല്‍ അസീസ് കള്‍ചറല്‍ സെന്റര്‍ (ഇത്ര). 2022ല്‍ സ്ഥാപക ദിനാഘോഷം ആരംഭിച്ചതു മുതല്‍ ഇത്രയില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികളിലായി സാമൂഹിക പങ്കാളിത്തത്തോടെ വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നുണ്ട്.

പ്രഥമ സഊദി രാഷ്ട്രം രൂപംകൊണ്ടതിന്റെ പ്രചോദനങ്ങളാണ് കേന്ദ്രത്തിലെ വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ പൈതൃകത്തെയും 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സഊദ് രാജവംശംത്ത ആദരിക്കുന്നതിന്റെയും ഭാഗമായി 30 പരിപാടികളാണ് ത്രിദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുളളത്. ആഘോഷ പരിപാടികളില്‍ ഇത്രയിലേക്കു പ്രവേശനം സൗജന്യമാണ്.

നിരവധി ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളുകളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത വസ്തുക്കള്‍ വില്‍ക്കുന്ന സൂഖ്, ‘ഹെന്ന: ഫ്രം മദേഴ്‌സ് ടു ഡോട്ടേഴ്‌സ്’ സ്‌റ്റേഷന്‍, പുരാതന നെയ്ത്ത് സെഷന്‍, സഊദി കറന്‍സി പ്രദര്‍ശിപ്പിക്കുന്ന നാണയങ്ങളുടെ ചരിത്രം, നജ്ദി മജ്‌ലിസ് അനുഭവം, പൈതൃക പ്രദര്‍ശനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഹോളി ഖുര്‍ആന്‍, ടൈംലെസ് സാക്രിഫൈസസ് എന്നീ മിനി ആര്‍ട്ട് പ്രദര്‍ശനവും ഇത്രയിലെ ആകര്‍ഷക ഘടകങ്ങളാണ്. ഇത്രയിലെ തീയറ്ററില്‍ മൂന്ന് സിനിമകളുടെ പ്രദര്‍ശനത്തിന് പുറമെ മ്യൂസിയം, ലൈബ്രറി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക കകാപരിപാടികളും ഒരുക്കിയിട്ടുണ്ട്. റമദാന്‍ മാസത്തില്‍ തറാവീഹ് നമസ്‌കാരത്തിനും ഇത്രയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 1 വരെയാണ് പ്രവര്‍ത്തന സമയം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






