
റിയാദ്: സൗദി അറേബ്യയിലെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 48 പേര്‍ രോഗമുക്തി നേടി. 49 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി. അതുകൊണ്ടുതന്നെ സൂക്ഷ്മതയും ജാഗ്രതയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ കൊവിഡ് നിയന്ത്രണ വിധേയമാണ്. പ്രതിസന്ധി തരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ രാജ്യത്തുളളവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






