
റിയാദ്: സൗദിയില്‍ നടപ്പിലാക്കുന്ന ഇലക്‌ട്രോണിക്‌സ് ഇന്‍വോയ്‌സ് സംവിധാനം രണ്ട് ഘട്ടങ്ങളില്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി. ഡിസംബര്‍ നാലു മുതല്‍ ഇന്‍വോയ്‌സ് വിതരണം ചെയ്യുന്നതിന് ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിച്ച സോഫ്ട്‌വെയറുകള്‍ ഉപയോഗിക്കണമെന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരത്തെ നിനദേശം നല്‍കിയിരുന്നു.

നികുതി വെട്ടിപ്പ് തടയുന്നതിന് ഇലക്‌ട്രോണിക് ഇന്‍വോയ്‌സ് ഉള്‍പ്പെടെ സമഗ്ര പരിഷ്‌കാരമാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സോഫ്ട്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ സമയം അനുവദിച്ചിരുന്നു. എഴുതി നല്‍കുന്ന ഇന്‍വോയ്‌സുകള്‍ക്കും അതോറിറ്റിയുമായി ബന്ധിപ്പിക്കാത്ത സോഫ്ട്‌വെയര്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന ഇന്‍വോയ്‌സുകളും അംഗീകരിക്കില്ല. ഇ-ഇന്‍വോയ്‌സുകളില്‍ ക്വു ആര്‍ കോഡ്, വാറ്റ് നമ്പര്‍, സ്ഥാപനങ്ങളുടെ പൂര്‍ണ വലാസം എന്നിവ രേഖപ്പെടുത്തണം.
ആദ്യ ഘട്ടത്തില്‍ നിയമ ലംഘനം കണ്ടെത്താന്‍ ഡിസംബര്‍ നാലിന് ശേഷം സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. നികുതി വെട്ടിപ്പും ബെനാമി സംരംഭകരെ കണ്ടെത്തുന്നതിനും വിവരം ശേഖരിക്കും. ഒരു വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഘട്ട പരിശോധന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഒരു വര്‍ഷത്തെ ഡാറ്റാ വിശകലനം ചെയ്യും. ക്രമക്കേടുകളും ബെനാമി സാധ്യതകളും പരിശോധിക്കുകയാണ് രണ്ടാം ഘട്ടത്തില്‍ ചെയ്യുന്നതെന്നും സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.