Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

റിയാദിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന

റിയാദ്: തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സൗദിയിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധ തുടരുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. റിയാദില്‍ രണ്ട് ദിവസങ്ങളില്‍ 1140 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു.

റിയാദില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനകളില്‍ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 24 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് വിതരണം ചെയ്തു. താമസ, തൊഴില്‍ നിയമങ്ങളും സ്വദേശിവല്‍ക്കരണവും ലംഘിച്ചതിനാണ് നടപടി. 168 തൊഴില്‍ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മന്ത്രാലയത്തിലെ റിയാദ് പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പൊലീസിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.

രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും പരിശോധന പുരോഗമിക്കുകയാണെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി. ബിനാമി സംരംഭകരെന്നു സംശയിക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സകാത്ത്-ടാക്‌സ് അതോറിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ബെനാമി സംരംഭകരെ സംബന്ധിച്ച വിവരങ്ങള്‍ 1900 എന്ന നമ്പരില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top