Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

റിയാദില്‍ ഫോര്‍ ദി പീപ്പിള്‍ സൗഹൃദ സംഗമം

റിയാദ്: കൊവിഡ് കാലത്തെ ഒറ്റപ്പെടലുകള്‍ക്കു ശേഷം സൗഹൃദം പങ്കുവെച്ച് ഫോര്‍ ദി പീപ്പിള്‍ കൂട്ടായ്മ റിയാദില്‍ ഒത്തുകൂടി. ബത്ഹ അപ്പോളോ ഡമോറയില്‍ നടന്ന സൗഹൃദ സംഗമം സാഹിത്യകാരന്‍ ജോസെഫ് അതിരുങ്കല്‍ ഉത്ഘാടനം ചെയ്തു. ഇന്ത്യയില്‍ കാര്‍ഷിക സമരം വിജയിച്ചതും അമേരിക്കയിലെ ഫോര്‍ ദി പീപ്പിള്‍ മൂവ്‌മെന്റും നവംബര്‍ 19ന്ആണ്. യാദൃശ്ചികമാണെങ്കിലും റിയാദില്‍ ഫോര്‍ ദി പീപ്പിള്‍ കൂട്ടായ്മയോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബാബു കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ നാഷ്‌കോ കൂട്ടായ്മയെ പരിചയപ്പെടുത്തി. തെറ്റുകള്‍ ചൂണ്ടികാണിക്കുകയും സ്വയം വിമര്‍ശനത്തിനു വിധേയരാവുകയും ചെയ്യുന്നതാണ് ഫോര്‍ദി പീപ്പിള്‍ കൂട്ടായ്മയുടെ പ്രത്യേകത. തെറ്റുകള്‍ തിരുത്തുന്നതു വരെ പ്രതികരിക്കുന്ന വേദിയാണ് കൂട്ടായ്മയെന്നും അദ്ദേഹം പറഞ്ഞു.

ഫോര്‍ ദി പീപ്പിള്‍ അംഗങ്ങളായ ഷംസ് (സുല്‍ത്താന്‍ ) വക്കം, ശ്രീകല സന്തോഷ്, ഷെഫീന, മായ, നസീമ, സിദ്ധീഖ്, സാനിഫ് ആലുവ, അയൂബ് (ദമാം), സാദിഖ് (ദമാം) അനശ്വര നാസ്സര്‍ (അജ്മാന്‍), സിയാദ് (ദുബായ്), ജയശ്രീ ചാത്തനാത് എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകള്‍ അറിയിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍, ബഷീര്‍, ഇസ്മായില്‍, സുരേഷ് ശങ്കര്‍, ഷിബു പത്തനാപുരം, ബഷീര്‍ സാപ്റ്റ്‌കോ, സനല്‍കുമാര്‍, പുഷ്പരാജ്, അഡ്വ. അവിനാഷ് സാഗര്‍, അയൂബ് കരൂപ്പടന്ന, മാള മൊഹിയിദ്ദീന്‍, സുധീര്‍ കുമ്മിള്‍, സത്താര്‍ കായംകുളം, കരീം പുന്നല, ലത്തീഫ് തെച്ചി, റാഫി പാങ്ങോട്, സലീം കളക്കര, ജോസഫ് (സന്തോഷ്), മനാഫ് മണ്ണൂര്‍, രാജു ഫ്രാന്‍സിസ്, റഹ്മാന്‍ അരീക്കോട്, ജോസഫൈന്‍, മുജീബ്, ലോറന്‍സ്, ജോര്‍ജ്, ഷാനവാസ്, നൗഷാദ്, സാബു, ഷാന്‍, ലെന, ഷഹീദ നാസ്സര്‍, സന്ധ്യ പുഷ്പരാജ്, ഷാനിഫ നൗഷാദ് ആശംസകള്‍ നേര്‍ന്നു. ഷാജി മഠത്തില്‍ സ്വാഗതവും സത്താര്‍ മാവൂര്‍ നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ ബിന്ദു സാബു നിയന്ത്രിച്ചു. റിയാദിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും സംഗീത വിരുന്നും അരങ്ങേറി. കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കു ഉപഹാരങ്ങള്‍ സമ്മാനിച്ചു..

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top