
റിയാദ്: സൗദിയിലെ വ്യാപാര കേന്ദ്രങ്ങളില്‍ നടക്കുന്ന വ്യാപക പരിശോധനകള്‍ക്ക് പിന്നാലെ ഫോട്ടോ കോപ്പി സെന്ററുകളിലും പരിശോധന. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തെ നിരവധി ഫോട്ടോകോപ്പി സെന്ററുകളില്‍ ഒരേ സമയമാണ് പരിശോധന നടന്നത്. പകര്‍പ്പവകാശം ലംഘിച്ചത് ഉള്‍പ്പെടെ നിരവധി നിയമ ലംഘനം കണ്ടെത്തി.

അതിനിടെ, തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി. താമസ തൊഴില്‍ നിയമ ലംഘനത്തിന് പുറമെ നഗരസഭയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് നേടാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ആരംഭിച്ചു. അപകട സാധ്യതയുളള വ്യാപാര കേന്ദ്രങ്ങള്‍, താമസ സ്ഥലങ്ങള്‍ എന്നിവ പൊളിച്ചു മാറ്റുന്നതിന് നോട്ടീസ് വിതരണം ചെയ്തു. 11 സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.