
റിയാദ്: സൗദിയില്‍ വിദേശികളുടെ റസിഡന്റ് പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കാന്‍ ആരംഭിച്ചു. ഒരു വര്‍ഷത്തെ ഫീസ് അടച്ച് ഇഖാമ പുതുക്കുന്നത് കൂടുതല്‍ തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.

ലെവി ഉള്‍പ്പെടെ ഒരു വര്‍ഷത്തെ ഫീസ് അടച്ച് ഇഖാമ പുതുക്കുന്നത് തൊഴിലുടമകള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. നിശ്ചിത ശതമാനം സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങളില്‍ ഒരു വിദേശ തൊഴിലാളിക്ക് 800 റിയാല്‍ പ്രതിമാസം ലെവി അടക്കണം. ഒരു വര്‍ഷത്തേക്ക് താമസാനുമതി രേഖയായ ഇഖാമ പുതുക്കുന്നതിന് 9600 റിയാല്‍ ലെവി ഇനത്തില്‍ ആവശ്യമാണ്. ഇതിന് പുറമെയാണ് ഇഖാമ ഫീസ്, ഹെല്‍ത് ഇന്‍ഷുറന്‍സ് എന്നിവ. ഈ സാഹചര്യത്തിലാണ് മൂന്ന് മാസം വീതം ലെവി അടച്ച് ഇഖാമ പുതുക്കി നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് മാനവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആശ്രിത വിസയിലുളള വിദേശികളുടെ കുടുംബാംഗങ്ങളുടെ ഇഖാമയും മൂന്ന് മാസം വീതം പുതുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.