Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

മത്സ്യ വിഭവങ്ങളൊരുക്കി നെസ്‌റ്റോ ഹൈപ്പറില്‍ ‘സമുദ്ര സദ്യ’

റിയാദ്: നെസ്‌റ്റോ ഹൈപ്പറില്‍ സമുദ്ര സദ്യ ഒരുക്കുന്നു. 11 തരം മത്സ്യ വിഭവങ്ങളാണ് സമുദ്ര സദ്യയുടെ പ്രത്യേകത. സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍ പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന സീ ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ചാണ് സമുദ്ര സദ്യ. നവംബര്‍ 26ന് റിയാദ്, അല്‍കോബാര്‍ ശാഖകളില്‍ സമുദ്ര സദ്യ ലഭ്യമാക്കും. ഉച്ചക്ക് 12 മുതല്‍ സദ്യ വിതരണം ആരംഭിക്കും.

ചോറിന് പുറമെ കേരള മീന്‍കറി, മാങ്ങയിട്ട മീന്‍കറി, തേങ്ങാപാല്‍ ചേര്‍ത്ത മീന്‍കറി, മീന്‍ തോരന്‍, കണവ അവിയല്‍, മീന്‍ കപ്പ പുഴുക്ക്, ഞണ്ട് വറുത്തത്, മീന്‍ പൊരിച്ചത്, മീന്‍ അച്ചാര്‍, മീന്‍ പുളിയിഞ്ചി, ചെമ്മീന്‍ ചമ്മന്തി എന്നിവ ഉള്‍പ്പെടെ രുചിയൂറും മത്സ്യ വിഭവങ്ങളാണ് ഒരുക്കുന്നത്. 25 റിയാലാണ് വില. മുന്‍കൂര്‍ ബുക്കിംഗിന് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണമെന്ന് നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top