Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌ക്കാരം അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു

റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിക്ക് നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌ക്കാരം ഇന്ത്യന്‍ എംബസ്സി ലേബര്‍ അറ്റാഷേ ശ്യാം സുന്ദര്‍ സമ്മാനിച്ചു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നില്‍ക്കാന്‍ നിരവധി ആളുകളുണ്ടാകും. എന്നാല്‍ കര്‍മ പഥത്തില്‍ നിന്നു പിന്‍മാറരുതെന്ന് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുകൂടിയായ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.

ജാതി മത ഭേദമന്യേയുള്ള ഐക്യമാണ് പ്രവാസികളുടെ ശക്തി. അത് തകരാനിടയാകരുത്. എയര്‍പോര്‍ട്ടില്‍ കോവിഡ് റാപ്പിഡ് ടെസ്റ്റിന് ഭീമമായ ഫീസാണ് ഈടാക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടക്കുന്നുണ്ട്. മാറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ‘പ്രവാസോത്സവ’ത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

നന്മയുടെ പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എന്‍ ആര്‍ കെ ഫോറം ആക്ടിങ് ചെയര്‍മാന്‍ സത്താര്‍ കായംകുളം , വേള്‍ഡ് മലയാളി കൗണ്‍സില്‍ സൗദി ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. ജയചന്ദ്രന്‍, പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അസ്ലം പാലത്ത്, മലയാള മിത്രം ഓണ്‍ലൈന്‍ മാനേജിങ്ങ് ഡയറക്ടര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം കോര്‍ഡിനേറ്റര്‍ ഷിബു ഉസ്മാന്‍, റൈസ് ബാങ്ക് കൂട്ടായ്മ ചെയര്‍മാന്‍ സലാം ടി വി എസ്സ് എന്നിവര്‍ പങ്കെടുത്തു.

നന്മയുടെ ആര്‍ട്‌സ് കണ്‍വീനറും ചിത്രകാരനുമായ സാബു ഫസല്‍ വരച്ച ഛായാചിത്രം അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു. സാബു ഫസലിനെയും രക്ഷാധികാരി സത്താര്‍ മുല്ലശ്ശേരിയെയും ചടങ്ങില്‍ ആദരിച്ചു. സംവിധായകന്‍ ജി. പ്രജേഷ് സെന്‍ എഴുതിയ ഒടുവിലത്തെ കൂട്ട് എന്ന പുസ്തകം അഷ്‌റഫ് താമരശ്ശേരിയില്‍ നിന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഖിനാസ് എം കരുനാഗപ്പളളി ഏറ്റു വാങ്ങി. രക്ഷാധികാരി അബ്ദുല്‍ ബഷീര്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജഹാന്‍ സ്വാഗതവും ട്രഷറര്‍ മുനീര്‍ മണപ്പള്ളി നന്ദിയും പറഞ്ഞു.

ജിജോ ജോണ്‍ (റിയാദ് ഇന്ത്യന്‍ എംബസ്സി), യോഹന്നാന്‍ (ബി എം കാര്‍ഗോ) ഷാജി മഠത്തില്‍ (യവനിക), സുരേഷ് ശങ്കര്‍ (ഓ ഐ സി സി), നാസര്‍ ലെയ്‌സ്, അയൂബ് കരൂപ്പടന്ന, ഇസ്മയില്‍ കണ്ണൂര്‍ (മീഡിയ വിങ്ങ്‌സ് ), ഷാജഹാന്‍ ചാവക്കാട് തുടങ്ങിയവരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. നവാല്‍ നബീസു അവതാരക ആയിരുന്നു.

കൂട്ടായ്മ അംഗങ്ങളായ ഫെഫീഖ് തഴവ, ഷെമീര്‍ കിണറുവിള, നുജൂം മനയത്ത്, നഹല്‍ റയ്യാന്‍ തുടങ്ങിയവരും ഷിജു കോട്ടങ്ങല്‍ , മുത്തലിബ് കാലിക്കറ്റ്, തസ്‌നീം റിയാസ്, മന്‍സൂര്‍ ചെമ്മല, നൗഫല്‍ വടകര, ലെന ലോറന്‍സ്, അക്ഷയ് സുധീര്‍ , അനീഖ് ഹംദാന്‍ തുടങ്ങി റിയാദിലെ പ്രമുഖ കലാകാരന്മാരും അണി നിരന്ന കലാപരിപാടികള്‍ അവാര്‍ഡ് നിശയ്ക്ക് മാറ്റ് കൂട്ടി.

പരിപാടികള്‍ക്ക് അഷ്‌റഫ് മുണ്ടയില്‍, ഷഫീഖ് മുസ്ല്യാര്‍ , യാസര്‍ പണിക്കത്ത് , ഫഹദ്, മുഹമ്മദ് സുനീര്‍ , ഷെമീര്‍ കുനിയത്ത് , നവാസ് ലത്തീഫ്, നൗഫല്‍ നൂറുദ്ദീന്‍, റിയാസ് വഹാബ്, നവാസ് ഓച്ചിറ, നവാസ് തോപ്പില്‍ , ഷെരീഫ് മൈനാഗപ്പള്ളി, സക്കീര്‍ വവ്വാക്കാവ്, ജഅ്ഫര്‍, സമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top