
മാനന്തവാടി: റിയാദ് കെ എം സി സി 1985-2021 കാലഘട്ടത്തിലെ പ്രവര്‍ത്തകരുടെ തലമുറ സംഗമം ശ്രദ്ധേയമായി. ആദ്യകാല പ്രവാസത്തിന്റെ ത്യാഗവും ക്ഷമയും വസന്തവും പങ്കുവെച്ച ഓര്‍മ്മകളാണ് പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ഇരുനൂറ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പ്രവാസി സൗഹൃദ സംഗമത്തില്‍ പങ്കെടുത്തു.
മാനന്തവാടി തൃശ്ശിലേരി എം എ ഹാളില്‍ നടന്ന സംഗമത്തിന് പി കെ സി റഊഫ് പടന്ന അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. എം സി പെരുമ്പട്ട ഖിറാഅത്ത് നടത്തി. സി കെ മായിന്‍ വയനാട് സ്വാഗതം പറഞ്ഞു. ‘ഓര്‍മ്മപ്പെയ്ത്ത് കൂട്ടായ്മ ‘ അബ്ദുസ്സമദ് കൊടിഞ്ഞി പരിചയപ്പെടുത്തി. മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ മുഖ്യ പ്രഭാഷണം നടത്തി. സുലൈമാന്‍ പാങ്ങ്, ഇബ്രാഹിം വാഴക്കാട്, പി വി സി മമ്മു, തേനുങ്ങല്‍ അഹമ്മദ് കുട്ടി, കുന്നുമ്മല്‍ കോയ, ഒ കെ ഉസ്മാന്‍ ഹാജി എന്നവര്‍ പ്രസംഗിച്ചു.

വിവിധ സെഷനുകളിലായി ഹനീഫ വള്ളുവമ്പ്രം, അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍, മാനു കൈപ്പുറം, ബാവ പള്ളിപ്പുറം, ഇസ്ഹാഖ് നിലമ്പൂര്‍, ഇബ്രാഹിം പുറങ്ങ്, ഹലീല്‍ റൂബി തിരുവനന്തപുരം, അബൂട്ടി മാസ്റ്റര്‍, ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി, സി എം കുഞ്ഞിപ്പ ഹാജി, അലവിക്കുട്ടി ഒളവട്ടൂര്‍, അസീസ് വെങ്കിട്ട, ഹംസ മൂപ്പന്‍, കെ സി ഖാദര്‍ കൊടുവള്ളി, വി കെ സാഖ് കൊടക്കാട്, സലാം കളരാന്തിരി, സമദ് സീമാടന്‍, സൈനുദ്ദീന്‍ ഒറ്റപ്പാലം, സമദ് പെരുമുഖം മുഹമ്മദ് മൂത്താട്ട്, ബീരാന്‍ പാലപ്പെട്ടി എന്ന വര്‍ പ്രസംഗിച്ചു. രണ്ടാം ദിവസം വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഓര്‍മ്മപ്പെയ്ത്ത് സംഗം അവസാനിച്ചത്. സംഘാടക സമിതി കണ്‍വീനര്‍ താന്നിക്കല്‍ മുഹമ്മദ് മാസ്റ്റര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.