മിദിലാജ് വലിയന്നൂര്‍

ബുറൈദ: നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ സൗദിയിലെ ഹയ് അല്‍ ജുവയില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ സൈദ് (39) ആണ് മരിച്ചത്. വലീമ ബുറൈദയില്‍ അല്‍ വലിം കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. ഡിസംബര്‍ 2ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. സൈദ് ഓടിച്ചിരുന്ന കാര്‍ മറ്റൊ വാഹനത്തില്‍ ഇടിച്ചാണ് അപകടം. മയ്യിത്ത് നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി വെല്‍ഫെയര്‍ വിoഗ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍ രംഗത്തുണ്ട്.
പിതാവ്: ആലക്കണ്ടി മുഹമ്മദ്, മാതാവ്: റാബിയ ചാക്കന്റകത്ത്, ഭാര്യ: ആരിഫ ടി.വി ഇണ്ട് മക്കള്‍: ആയിഷ (6), വഫ (3)

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.