Sauditimesonline

CHIPPI
മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു; സംസ്‌കാരം പിന്നീട്

ഒന്നാം വാര്‍ഷികാഘോഷം: ദമ്മാം അല്‍ വഫ ഹൈപ്പറില്‍ വമ്പന്‍ ഓഫറുകളും കലാവിരുന്നും

ദമ്മാം: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല ഹൈപ്പര്‍ അല്‍ വഫ സീക്കോ ദമ്മാം ബ്രാഞ്ച് ഒന്നാം വാര്‍ഷികത്തിന്റെ നിറവില്‍. ആഘോഷങ്ങളുടെ ഭാഗമായി മെയ് 6 മുതല്‍ 9 വരെ വിപുലമായ കലാപരിപാടികളും ആകര്‍ഷകമായ ഓഫറുകളും ഒരുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

റിയാദില്‍ നിന്ന് തുടങ്ങി ദമ്മാമിലേക്കും ജിദ്ദയിലേക്കും അതിവേഗം പടര്‍ന്ന അല്‍ വഫ ശൃംഖലയ്ക്ക് സീക്കോ ബ്രാഞ്ചിലൂടെ വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഈ വിജയത്തിന് പിന്നില്‍ നിന്ന വിശ്വസ്തരായ ഉപഭോക്താക്കള്‍ക്കുള്ള നന്ദിസൂചകമായിട്ടാണ് പ്രത്യേക പ്രൊമോഷനും കലാപരിപാടികളും ഒരുക്കുന്നത്.

ആഘോഷദിനങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഗ്രോസറി, ഹോം ലിനന്‍, ഹൗസ്‌ഹോള്‍ഡ്, ഇലക്ട്രോണിക്‌സ്, ഫ്രഷ് ഫുഡ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും സമാനതകളില്ലാത്ത വിലക്കുറവ് ലഭിക്കും. പ്രൊമോഷനുകള്‍ക്കൊപ്പം കുടുംബങ്ങള്‍ക്കായി വ്യത്യസ്ത വിനോദ പരിപാടികള്‍ അരങ്ങേറുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top