
റിയാദ്: സിപിഎമ്മിന്റെ വിശാല സെക്രട്ടറിയേറ്റ് ചേര്‍ന്നത് ജനക്ഷേമം ചര്‍ച്ച ചെയ്യാനല്ലെന്നും പാര്‍ട്ടിയിലെ തമ്മിലടി തീര്‍ക്കാനാണെന്നും വി.കെ. ശ്രീകണ്ഠന് എംപി. ഇഡിയെ പേടിച്ച് വിറയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സര്‍ക്കാരിനെയോ ബിജെപിയെയോ വിമര്‍ശിക്കാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ ഒഐസിസിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.


10 വര്‍ഷത്തെ ദുര്‍ഭരണം കേരളത്തിന്റെ വികസനത്തെ പിന്നോട്ടു നയിച്ചു. ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയാണ് ഇടതിന് ഉണ്ടായത്. എന്നിട്ടും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇഡിയെ ഭയമില്ലാത്ത ഏക പ്രസ്ഥാനം കോണ്‍ഗ്രസാണ്. അതുകൊണ്ടാണ് കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്നത്.

റിയാദില്‍ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ച് തിരുവനന്തപുരത്തേക്കു നേരിട്ടു സൗദി എയര്‍ലൈന്‍സ് വിമാന സര്‍വീസ് പുനരാരംഭിക്കണമെന്നു ആവശ്യപ്പെട്ടു. എംബസി കേന്ദ്രീകരിച്ച് മലയാളി പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ സെന്റര്‍ അനുവദിക്കുന്ന കാര്യവും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിതലത്തില്‍ ഇക്കാര്യങ്ങള്‍ അടിയന്തര ഇടപെടല്‍ ഉറപ്പാക്കുമെന്നും എംപി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, സംഘടനാ ജനറല്‍ സെക്രട്ടറി ഷനാദ് കരുനാഗപ്പള്ളി, സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത്, മീഡിയ കണ്‍വീനര്‍ അഷ്റഫ് മേച്ചേരി, ഭാരവാഹികളായ ഷുക്കൂര്‍ ആലുവ, സുരേഷ് ശങ്കര്‍ എന്നിവരും പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






