
റിയാദ്: സൗദിയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബെസ്റ്റ്വേ ഡ്രൈവേഴ്സ് കൂട്ടായ്മ മസീഫ് ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍റയാന്‍ ക്ലിനിക്ക് ചെയര്മാന് മുഷ്താഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളില്‍ കൂടുതല്‍ ബോധവത്ക്കരണം അനിവാര്യമാണെന്ന് ബെസ്റ്റ്വേ െ്രെഡവേഴ്സ് കൂട്ടായ്മ ചെയര്മാന് അബ്ദുല്‍ മജീദ് പൂളക്കാടി ഓര്‍മിപ്പിച്ചു.

കൂട്ടായ്മ പ്രസിഡന്റ് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കണ്ണന് കോട്ടയം സ്വാഗതവും ഷാനവാസ് വെമ്പള്ളി നന്ദിയും പറഞ്ഞു. ഫൗണ്ടര്‍ മെമ്പര്‍ ഹസന് പന്മന, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയി, അരുണ്‍, അലിക്കുഞ്ഞ്, സുമ്പിന്‍, കുത്തൂസ്, ഷാഫി, ഫറൂഖ്, പ്രിന്‍സ്, റെയ്സ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. നൂറുകണക്കിന് പ്രവാസികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






