
റിയാദ്: സൗദി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രക്തദാന ക്യാമ്പില്‍ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കാളികളായി. നാഷണല്‍ കെ.എം.സി.സി കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ശുമേസി ജനറല്‍ ആശുപത്രിയിലെ രക്തബാങ്കില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയായിരുന്നു ക്യാമ്പ്. രക്തബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദ് ഇബ്രാഹിം സവാബിയും കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫയും ചേര്‍ന്ന് കേക്ക് മുറിച്ചു ആഹഌദം പങ്കുവച്ചു.

തൊഴിലിനായി സൗദിയിലെത്തിയ മലയാളി സമൂഹം നാടിനോട് കാണിക്കുന്ന അറ്റമില്ലാത്ത സ്നേഹവും കൂറും അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡോ. ഖാലിദ് ഇബ്രാഹിം സവാബി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയിലും സഹജീവി സ്നേഹത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന പ്രവാസി മലയാളികള്‍ എല്ലാവര്ക്കും മാതൃകയാണ്. കെ.എം.സി.സിയുടെ മാനവിക സേവനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും, രോഗികള്‍ക്ക് ആശ്വാസമാകുന്ന ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സുമേശി ആശുപത്രി രക്തബാങ്കിന്റെ എല്ലാവിധ പിന്തുണയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയദിനത്തില്‍ സൗദിയിലുടനീളം പതിറ്റാണ്ടുകളായി ആയിരക്കണക്കിന് കെ.എം.സി.സി പ്രവര്‍ത്തകര്‍ രക്തദാനം നിര്‍വ്വഹിച്ചു വരുന്നുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി.പി. മുസ്തഫ പറഞ്ഞു. റിയാദിലെ വിവിധ ആശുപത്രികളില്‍ അടിയന്തര ചികിത്സയിലുള്ള രോഗികള്‍ക്ക് ആവശ്യമായ രക്തം സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് വഴിയാണ് ലഭ്യമാക്കുന്നത്.
സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന് അലി പാലത്തിങ്ങല്‍, സുരക്ഷാ പദ്ധതി കോഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍, സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ചെയര്മാന് യു.പി. മുസ്തഫ, ട്രഷറര്‍ അഷ്റഫ് വെള്ളേപ്പാടം, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, ക്യാമ്പ് ഭാരവാഹികളായ റഫീഖ് മഞ്ചേരി, നജീബ് നല്ലങ്കണ്ടി, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ ജലീല്‍ തിരൂര്‍, ഷംസു പെരുമ്പട്ട, സിറാജ് മേടപ്പില്‍, ഷമീര്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.
കെ.എം.സി.സി സെക്രട്ടറിയേറ്റംഗങ്ങളായ റസാഖ് വളക്കൈ, ഹനീഫ മൂര്‍ക്കനാട്, സിദ്ധീഖ് കോനാരി, ജില്ലാ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സുഹൈല്‍ അമ്പലക്കണ്ടി, റാഷിദ് ദയ, അന്‍വര്‍ വാരം, ഷാഫി സെഞ്ച്വറി, ഷബീര്‍ മണ്ണാര്‍ക്കാട്, നാസര്‍ വടേരി, അസീസ് പനമരം, മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര, അന്‍ഷാജ് കൈപ്പമംഗലം, അല്‍ത്താഫ് കൊല്ലം, ഹര്‍ഷദ് തങ്ങള്‍ ചെട്ടിപ്പടി, യൂനുസ് നാണത്ത്, മെഹ്ബൂബ് കണ്ണൂര്‍, ഷറഫു പുളിക്കല്‍, ഷറഫു മടവൂര്‍, ടി.എ.ബി. അഷ്റഫ് പടന്ന, സുധീര്‍ വയനാട്, സഈദ് കല്ലായി, ഷറഫു വള്ളിക്കുന്ന്, ഫിറോസ് വള്ളിക്കുന്ന്, അഷ്റഫ് വയനാട് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






