Sauditimesonline

riya
സൗദി ദേശീയദിനം: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ്

അലംഭാവം അരുത്, ആരോഗ്യം മറക്കരുത്: സ്റ്റാര്‍ ഹെല്‍ത്ത്-കെഎംസിസി മെഡിക്കല്‍ ക്യാമ്പ്

റിയാദ്: സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് കെഎംസിസി ഹറാജ് ഏരിയാ കമ്മിറ്റിയും മന്‍സൂറയിലെ സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹം സ്വന്തം ആരോഗ്യ കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗതയും അലംഭാവവും ആശങ്കാജനകമാണെന്നും, ചെറുപ്പക്കാരടക്കമുള്ള പല പ്രവാസികളുടെയും അകാല മരണത്തിന് ഇത് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹറാജ് ഏരിയാ കമ്മിറ്റി പ്രസിഡന്റ് റാഫി പയ്യാനക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ നീണ്ട ക്യാമ്പില്‍ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, ക്രിയാറ്റിനിന്‍, യൂറിക് ആസിഡ്, ബോഡി മാസ് ഇന്‍ഡക്‌സ് പരിശോധനകള്‍ സൗജന്യമായി നല്‍കി. മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ ഹക്കീമിന്റെ നേതൃത്വത്തില്‍ പരിശോധ ലഭ്യമാക്കി.

രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗപ്രതിരോധത്തിലൂന്നിയ ജീവിതശൈലിയാണ് പ്രവാസികള്‍ വളര്‍ത്തിയെടുക്കേണ്ടതെന്ന് ഡോ. ഫാത്തിമ ഹക്കീം അഭിപ്രായപ്പെട്ടു. നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന മരുന്നുകള്‍ കൃത്യമായ ഡോക്ടറുടെ നിര്‍ദേശമില്ലാതെ വര്‍ഷങ്ങളോളം തുടരുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ചെയര്‍മാന്‍ റഫീക്ക് കണ്ണൂര്‍, റഫീക്ക് ഏകലൂര്‍, സിറാജ് കൂടത്തായി, സ്റ്റാര്‍ ഹെല്‍ത്ത് പ്രതിനിധികളായ അക്ബര്‍ വേങ്ങാട്ട്, നിസാര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഹര്‍ഷദ് റഹീം, മുജീബ് റഹ്മാന്‍, സുഷമ ഷാന്‍, നഴ്‌സുമാരായ സുബി മോള്‍, സരിത, രേവതി, യജിന, നൂറ, സജിത്ത് ഹമീദ്, ഫവാസ്, അന്‍വര്‍ വേങ്ങര, കെഎംസിസി ഭാരവാഹികളായ ഷൗക്കത്ത് പുല്‍പ്പറ്റ, കുഞ്ഞു, നൗഷാദ്, മുജീബ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നിസാര്‍ പി.പി സ്വാഗതവും ട്രഷറര്‍ ലത്തീഫ് ഫറോക്ക് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top