
റിയാദ്: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ അസോസിയേഷന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ മിലിറ്ററി മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നൂറോളം പേര് രക്തം ദാനം ചെയ്തു.

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി സമൂഹത്തിന് നല്കാവുന്ന ഏറ്റവും വിലപ്പെട്ട സേവനങ്ങളിലൊന്നായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ രക്തം ലഭ്യമാക്കുന്നതിനും ജീവന് രക്ഷിക്കുന്നതിനും ഇത്തരം കൂട്ടായ്മകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ആഘോഷങ്ങള്‍ സമൂഹത്തിന് പ്രയോജനപ്പെടുമ്പോഴാണ് അര്‍ത്ഥവത്താകുന്നതെന്ന സന്ദേശമുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തതെന്നും സംഘാടകര്‍ വ്യക്തമാക്കി.

സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. മബ്ദുല്‍ മജീദ്, സെക്രട്ടറി ഇസക്കി എസ്, ട്രഷറര്‍ മഹേഷ് മുരളീധരന് എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസര്‍ ഡോ. സന്തോഷ് റിയ പ്രവര്‍ത്തകര്‍ക്ക് പൂച്ചെണ്ട് നല്കി ആശംസകള്‍ നേര്‍ന്നു. ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി കലമാര്കണ്ടിയില് പരിപാടിക്ക് നേതൃത്വം നല്കി.
സന്ദീപ് എസ്, മുത്തുകണ്ണന്‍, സൂരജ് വത്സല, പീറ്റര്‍ വി. രാജ്, അരുള്‍ നടരാജന്, ഡോ. പൊന്മുരുഗന്‍, കാര്ത്തികേയന്, മണികണ്ഠന് നാഗനാഥന്‍, സിനില്‍ സുഗതന്, രതീഷ് അമ്പാഴത്തില്‍, അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ ജോണ്‍ കഌറ്റസ്, ഡെന്നി ഇമ്മട്ടി, ബിനു ധര്മരാജന്, ടി.എന്‍.ആര്. നായര്‍, മാധവന് സുന്ദര്‍രാജ്, ഉമ്മര്‍ കുട്ടി, അംഗങ്ങളായ അബ്ദുള്ള, ആരിഫ് അബ്ദുള്‍ സലാം, ദാവൂദ്, ഹനീഫ, സൂരജ് പിള്ള, മണികണ്ഠന് രാമമൂര്‍ത്തി, രാജേന്ദ്രന്, രാജേഷ് ഫ്രാന്‍സിസ്, ആന്‍ മേരി സൂരജ്, നീതു രതീഷ്, ആനന്ദം ആര്. നായര്‍ എന്നിവര്‍ ക്യാമ്പിന് പിന്തുണയേകി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






