
റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ അഞ്ച് ദിവസം ഓണ്‍ലൈനില്‍ നടക്കും. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സെപ്റ്റംബര്‍ 27 ഞായര്‍ മുതല്‍ ഒക്ടോബര്‍ 1 വ്യാഴം വരെ ഓണ്‍ലൈനില്‍ ആയിരിക്കുമെന്ന് പ്രിന്‍സിപ്പാല്‍ മൈമൂന അബ്ബാസ് അറിയിച്ചു.

ടൈംടേബിള്‍, അനുബന്ധ നിര്‍ദേശങ്ങള്‍ എന്നിവ ക്ലാസ് അധ്യാപകര്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും അറിയിക്കും. അതേസമയം, ഈ ആഴ്ച നടത്താനിരുന്ന യൂണിറ്റ് ടെസ്റ്റുകളും പിടി ടെസ്റ്റുകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.

വിദ്യാര്‍ഥികള്‍ സമയബന്ധിതമായി, കൃത്യതയോടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി പഠനം തടസ്സമില്ലാതെ മുന്‍പോട്ടു കൊണ്ടുപോകാന്‍ രക്ഷിതാക്കളുടെ പൂര്‍ണ സഹകരണം ഉണ്ടാശണമെന്നും പ്രിന്‍സിപ്പാള്‍ അഭ്യര്‍
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





