
റിയാദ്: സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യ നിരൂപകനും പ്രഭാഷകനുമായ പ്രൊഫ. എം.എന്‍. കാരശ്ശേരി ഇന്ന് (27-09-2026) റിയാദില്‍ പ്രവാസി സമൂഹവുമായി സംവദിക്കും. ‘ചിന്ത, സംവാദം, സംസ്‌കാരം, മതേതരത്വം’ എന്ന വിഷയത്തില്‍ വൈകീട്ട് 8.00ന് അല്‍മാസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും. റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ (റിഫ) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ എംഎന്‍ കാരശ്ശേരിയെ റിഫ പ്രതിനിധികളായ റോയ് വര്‍ഗീസ്, ഹരിദാസ് പറപ്പൂല്‍, നിബു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ശ്രോതാക്കള്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാനും സംവദിക്കാനും അവസരം ലഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





