Sauditimesonline

abu
ലഹരി കടത്ത്: ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ് ഇന്ത്യന്‍ സ്‌കൂളില്‍ പഠനം ഇന്ന് പുനരാരംഭിക്കും

റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 28 തിങ്കളാഴ്ച പുനരാരംഭിക്കും. നേരുത്തെ സൗദി വിദ്യാഭ്യാസ മന്ത്രാലയം ഒക്‌ടോബര്‍ 1 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ നിര്‍ദേശിച്ചിരുന്നു. പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ മൈമൂന അബ്ബാസ് സര്‍ക്കുലറില്‍ അറിയിച്ചു.

സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്നു മുതല്‍ പതിവുപോലെ നേരിട്ടുള്ള ക്ലാസുകള്‍ ഉണ്ടായിരിക്കും. രക്ഷിതാക്കളും വിദ്യാര്‍ഥികളും മാറ്റം ശ്രദ്ധിക്കണമെന്നും സ്‌കൂളിലെത്തുന്നതിനായുള്ള ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top