Sauditimesonline

abu
ലഹരി കടത്ത്: ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

ലഹരി കടത്ത്: ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

ദമ്മാം: ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പിലാക്കി. കണ്ണൂര്‍ മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ശിക്ഷയ്ക്ക് വിധേയനായത്. ദമ്മാമിലെ ജയില്‍ വളപ്പിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2023ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒമാനില്‍നിന്ന് റോഡ് മാര്‍ഗം സൗദിയിലേക്ക് അതിര്‍ത്തി കടന്നെത്തിയ അബൂട്ടിയുടെ ലാന്‍ഡ് ക്രൂയിസര്‍ കാറില്‍നിന്ന് 43 കിലോഗ്രാം മാരക ലഹരിമരുന്ന് സുരക്ഷാസേന പിടിച്ചെടുത്തിരുന്നു.

വാഹനത്തിലുണ്ടായിരുന്നത് പാഴ്‌സലാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാള്‍ നല്‍കിയതാണെന്നും അതില്‍ ലഹരിമരുന്നാണെന്ന് അറിയിരുന്നില്ലെന്നും വിചാരണവേളയില്‍ അബൂട്ടി വാദിച്ചത്. എന്നാല്‍, പ്രതിക്കെതിരായ തെളിവുകള്‍ ശക്തമായതോടെ വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് ശിക്ഷാവിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹര്‍ജികളും തള്ളിയതോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top