Sauditimesonline

trump
കടൽ കടക്കുന്ന ഭീഷണി; ഹോർമുസ് ഇനി 'യുഎസ് മണ്ണ്', ട്രംപിന്റെ പ്രഖ്യാപനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു; ‘പേട്രിയറ്റി’നെ ആവേശക്കടലാക്കി റിയാദ്

റിയാദ്: മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ സിനിമയെ ആഘോഷമാക്കി സഊദി അറേബ്യയിലെ സിനിമാപ്രേമികള്‍. മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ റിയാദ് കമ്മിറ്റിയും ചാക്കോച്ചന്‍ ലൗവേഴ്‌സ് ആന്റ് ഫ്രണ്ട്‌സ് റിയാദും സംയുക്തമായി റീല്‍ സിനിമാസില്‍ സംഘടിപ്പിച്ച മെഗാ ഫാന്‍സ് ഷോകള്‍ വന്‍ വിജയമായി.

രണ്ടു സമയങ്ങളിലായി നടന്ന പ്രദര്‍ശനങ്ങളില്‍ നൂറുകണക്കിന് മലയാളികളാണ് പ്രിയ താരങ്ങളുടെ തിരിച്ചുവരവ് കാണാനെത്തിയത്. വര്‍ത്തമാനകാലവും വരുംകാലവും അഭിമുഖീകരിക്കേണ്ടി വരുന്ന സങ്കീര്‍ണ്ണമായ സാമൂഹിക വിഷയങ്ങളെ അതിമനോഹരമായാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ തിരശീലയില്‍ പകര്‍ത്തിയത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷകരുടെ കൈയടി നേടി. മമ്മൂട്ടി ഫാന്‍സ് റിയാദ് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് ചിറ്റാര്‍, ചാക്കോച്ചന്‍ ലൗവേഴ്‌സ് പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര, ഇജാസ് ബിനു, കോര്‍ഡിനേറ്റര്‍ സിയാദ്, സെക്രട്ടറി സജീര്‍ ചിതറ, മമ്മൂട്ടി ഫാന്‍സ് ഭാരവാഹികളായ അന്‍വര്‍ ഷാ പൊന്നാനി, കബീര്‍ കാടന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി. മമ്മൂട്ടി ഫാന്‍സ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കോട്ടക്കല്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top